പേരയം ഗ്രാമപഞ്ചായത്തിൽ മത്സ്യകുളങ്ങൾ ഉദ്ഘാടനം ചെയ്തു
1280287
Thursday, March 23, 2023 11:06 PM IST
കുണ്ടറ: ലോക ജലദിനാചരണത്തിന്റെ ഭാഗമായി പേരയം പഞ്ചായത്തിൽ നിർമിച്ച മത്സ്യകുളങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് അനീഷ് പടപ്പക്കര ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ പരിപാടിയുടെ ഭാഗമായി മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി സംസ്ഥാനമൊട്ടാകെ ആയിരം മത്സ്യകുളങ്ങൾ നിർമിക്കുന്നതിന്റെ ഭാഗമായാണ് പേരയത്ത് 5,10 വാർഡുകളിലായി രണ്ടു കുളങ്ങൾ നിർമിച്ചത്. വൈസ് പ്രസിഡന്റ് റെയ്ച്ചൽ ജോൺസൺ, ബ്ലോക്ക് പഞ്ചായത്തംഗം അരുൺ അലക്സ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ ലത ബിജു, ബിനോയി ജോർജ്, ബി.സ്റ്റാഫോർഡ്, ജോയിന്റ് ബിഡിഒ ലീന, ലിജു തോമസ്, വത്സ ഗോഡ്വിൻ, ബിന്നി മറിയം മാത്യു, സീന, ഷാജിമോൾ എന്നിവർ പ്രസംഗിച്ചു.