ക​ന​ത്ത മ​ഴ​യും കാ​റ്റും: അ​ന്ത​ര്‍​സം​സ്ഥാ​ന പാ​ത​യി​ല്‍ മ​രം വീ​ണ് ഗ​താ​ഗ​തം മു​ട​ങ്ങി
Monday, March 20, 2023 11:11 PM IST
അ​ഞ്ച​ല്‍ : അ​പ്ര​തീ​ക്ഷി​ത​മാ​യി എ​ത്തി​യ വേ​ന​ല്‍ മ​ഴ​യി​ലും ഒ​പ്പം വീ​ശി​യ​ടി​ച്ച ശ​ക്ത​മാ​യ കാ​റ്റി​ലും മ​രം ക​ട​പു​ഴ​കി വീ​ണ​തി​നെ തു​ട​ര്‍​ന്ന് അ​ന്ത​ര്‍​സം​സ്ഥാ​ന പാ​ത​യി​ല്‍ ഗ​താ​ഗ​തം മു​ട​ങ്ങി.

തി​രു​വ​ന​ന്ത​പു​രം-ചെ​ങ്കോ​ട്ട പാ​ത​യി​ല്‍ കു​ള​ത്തു​പ്പു​ഴ മു​പ്പ​ത​ടി​പാ​ല​ത്തി​ന് സ​മീ​പ​മാ​ണ് ഉച്ച കഴിഞ്ഞ് മൂ​ന്നോടെ മ​രം വീ​ണ​ത്. മ​രം സ​മീ​പ​ത്തു​ള്ള വൈ​ദ്യു​തി ലൈ​നു​ക​ളി​ലേ​ക്ക് വീ​ണ​തോ​ടെ ലൈ​നു​ക​ള്‍ പൊ​ട്ടു​ക​യും പോ​സ്റ്റ്‌ ഒ​ടി​യു​ക​യും ചെ​യ്തു. മ​ര​വും ലൈ​നു​ക​ളും പാ​ത​യ്ക്ക് കു​റു​കെ ആ​യ​തോ​ടെ​യാ​ണ് ഒ​രു മ​ണി​ക്കൂ​റി​ല​ധി​കം പാ​ത​യി​ല്‍ ഗ​താ​ഗ​തം പൂ​ര്‍​ണ​മാ​യും ത​ട​സ​പ്പെ​ട്ട​ത്.

സം​ഭ​വ​മ​റി​ഞ്ഞ് സ്ഥ​ല​ത്ത് എ​ത്തി​യ നാ​ട്ടു​കാ​ര്‍, പോ​ലീ​സ്, കെ ​എ​സ്ഇ​ബി അ​ധി​കൃ​ത​ര്‍ അ​തു​വ​ഴി എ​ത്തി​യ വ​ാഹ​നയാ​ത്രി​ക​ര്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ ചേ​ര്‍​ന്ന് വേ​ഗ​ത്തി​ല്‍ മ​രം മു​റി​ച്ചു പാ​ത​യി​ല്‍ നീ​ക്കി​യാ​ണ് ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ച​ത്. വി​വ​ര​മ​റി​ഞ്ഞു ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് പി. ​അ​നി​ല്‍​കു​മാ​ര്‍, വാ​ര്‍​ഡം​ഗം സാ​ബു എ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​രും സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു.