ചെമ്മന്തൂർ ഹൈസ്കൂൾ വാർഷികാഘോഷം നടത്തി
1264891
Saturday, February 4, 2023 11:10 PM IST
പുനലൂർ: താലൂക്ക് സമാജത്തിന്റെ നിയന്ത്രണത്തിലുള്ള ചെമ്മന്തൂർ ഹൈസ്കൂളിന്റെ വാർഷിക ആഘോഷവും രക്ഷകർത്ത്യ ദിനവും യാത്രയയപ്പ് സമ്മേളവും നടന്നു.
നഗരസഭ മുൻ ആക്ടിംഗ് ചെയർമാൻ വി.പി.ഉണ്ണികൃഷ്ണൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ബിദുകാർത്തികേയൻ അധ്യക്ഷത വഹിച്ചു.
കവി ഏഴാച്ചേരി രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് സമാജം പ്രസിഡന്റ് എസ്.എം. ഖലീൽ ലഹരി വിമുക്ത ക്യാമ്പയിനും നടി മഞ്ജു വിജേഷ് കലാപരിപാടികളും ഉദ്ഘാടനം ചെയ്തു.
സമാജം സ്കൂൾ മാനേജർ അശോക് ബി. വിക്രമൻ ഫോട്ടോ അനാച്ഛാദനവും, സെക്രട്ടറി വിജയകുമാർ അവാർഡ് വിതരണവും നടത്തി. നഗരസഭ കൗൺസിലറന്മാരായ പി.എ അനസ്, ബിജു കാർത്തികേയൻ, കെ. കനകമ്മ, പ്രഥമാധ്യാപിക ലീന കെ. ഡാനിയേൽ, കൺവീനർ ഷിബു കെ.ജോർജ്, ആർ.സുജാദേവി, ബാബു തോമസ്, കെ.എം റിയാസുദീൻ, എം. ഇന്ദു , എം.എം.ബിന്ദു തുടങ്ങിയവർ പ്രസംഗിച്ചു.