കെപിഎസ്ടിഎ കുണ്ടറ ഉപജില്ല സമ്മേളനവും യാത്രയയപ്പും നടന്നു
1264868
Saturday, February 4, 2023 10:52 PM IST
കുണ്ടറ: കെപിഎസ്ടിഎ കുണ്ടറ ഉപജില്ലാ സമ്മേളനവും യാത്രയയപ്പ് സമ്മേളനവും പേരയം പഞ്ചായത്ത് പ്രസിഡന്റ് അനീഷ് പടപ്പക്കര ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ പ്രസിഡന്റ് എം.പി.ശ്രീകുമാർ അധ്യക്ഷത വഹിച്ചു.
വിരമിക്കുന്ന അധ്യാപകരെ പഞ്ചായത്ത് പ്രസിഡന്റ് ഉപഹാരം നൽകി ആദരിച്ചു. ജില്ലാ പ്രസിഡന്റ് വി.എൻ.പ്രേം നാഥ്, സെക്രട്ടറി വൈ .നാസറുദീൻ, ജോണി സാമുവൽ, ബിനോയ് ആർ.കൽപ്പകം, എ.സുനിൽകുമാർ, വി.പ്രശാന്ത്, ഡി.കെ.സാബു, എസ്. ജിഷ, ശ്രീകാന്ത്, ജി.എസ്.ശ്രീജിത്ത്, സി.സാജൻ എന്നിവർ പ്രസംഗിച്ചു.
ഗുരുപൂജ ഇന്ന്
സദാനന്ദപുരത്ത്
കൊല്ലം: കൊട്ടാരക്കര സദാനന്ദപുരം അവധൂതാശ്രമത്തിലെ സദാനന്ദ സ്വാമികളുടെ സമാധി പൂജയും ഗുരുപൂജയും ഇന്ന് നടക്കും.
രാവിലെ ഒമ്പതിന് പൂജ ചടങ്ങുകൾ ആരംഭിക്കും. ഉച്ചയ്ക്ക് ഒന്നിന് അമൃത ഭോജനം.
ഉച്ചകഴിഞ്ഞ് മൂന്നിന് സദാനന്ദം - 2024 ഉദ്ഘാടനവും ജീവിത പദ്ധതി പുസ്തക പ്രകാശന സമ്മേളനവും കെ.ബി.ഗണേഷ് കുമാർ എംഎൽഎ നിർവഹിക്കും. ആർ.സഹദേവൻ പുസ്തകം സ്വീകരിക്കും. പ്രഫ. രാഘവൻ നായർ അധ്യക്ഷത വഹിക്കും.
സ്വാമിമാരായ ചിദാനന്ദ ഭാരതി, രാമാനന്ദ ഭാരതി, ശിവാനന്ദഗിരി, പ്രജ്ഞാനന്ദ തീർഥപാദർ, ഭജനാനന്ദ സരസ്വതി, ഗൗഡപാദാനന്ദപുരി, നിത്യസ്വരൂപാനന്ദ എന്നിവർ സംബന്ധിക്കും.