അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത്: ജ്യോതി പ്രയാണത്തിന് തുടക്കമായി
1264586
Friday, February 3, 2023 11:39 PM IST
പന്മന : അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന് മുന്നോടിയായിട്ടുള്ള ജ്യോതി പ്രയാണഘോഷയാത്രയ്ക്ക് പന്മന ആശ്രമത്തിൽ തുടക്കമായി.
ചെറുകോൽപ്പുഴ പമ്പാ മണപ്പുറത്ത് നടക്കുന്ന 111- ാമത് ഹിന്ദുമത പരിഷത്ത് നഗറായ വിദ്യാധിരാജ പരിഷത്ത് നഗറിലെ കെടാവിളക്കിൽ തെളിയ്ക്കുവാനുള്ള ദീപവുമാണ് ജ്യോതി പ്രയാണം. ചട്ടമ്പിസ്വാമി സമാധി ക്ഷേത്രത്തിലെ കെടാവിളക്കിൽ നിന്ന് പന്മന ആശ്രമം ആചാര്യൻ സ്വാമി നിത്യസ്വരൂപാനന്ദ ഹിന്ദുമഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായർക്ക് നൽകി ഉദ്ഘാടനം ചെയ്തു.
അഞ്ചുമുതൽ 12 വരെയാണ് പരിഷത്ത്. സമ്മേളനം പന്മന ആശ്രമം സെക്രട്ടറി എ.ആർ ഗിരിഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു.
പി. എസ്. നായർ അധ്യക്ഷനായി. പ്രസിഡന്റ് കുമ്പളത്ത് വിജയകൃഷ്ണപിള്ള, സ്വാമി സർവാത്മാനന്ദ തീർഥപാദർ , മഹാമണ്ഡലം ഭാരവാഹികളായ കെ ഹരിദാസ്, മുൻ എം എൽ എ മാലേത്ത് സരളാദേവി , സെക്രട്ടറി എ.ആർ. വിക്രമൻ പിള്ള, ചവറ ഹരീഷ് കുമാർ, സി സജീന്ദ്ര കുമാർ, മാധവൻ ജി, രമേശ് ബാബു, ഡോ. പ്രേംകുമാർ ജി.ബാലചന്ദ്രൻ , ഗോപൻ കുമാർ, എം.അയ്യപ്പൻകുട്ടി, ജി.കൃഷ്ണകുമാർ, ഇലന്തൂർ ഹരിദാസ് , എം.എസ്, രവീന്ദ്രൻ നായർ, രത്നമ വി.പിള്ള, ജനറൽ കൺവീനർ പി.ആർ ഷാജി, കൺവീനർ പന്മന മഞ്ജേഷ് എന്നിവർ പ്രസംഗിച്ചു.
വിജയാനന്ദൻ നായർ, രവികുന്നക്കാട് എന്നിവരാണ് ജ്യോതി പ്രയാണ ആചാര്യ സ്ഥാനം അലങ്കരിക്കുന്നത്. ഇന്ന് രാവിലെ കിടങ്ങന്നൂരില്‍ നിന്നും പറപ്പെട്ട് ഘോഷയാത്ര നെടുംപ്രയാർ തേവലശേരി ദേവീക്ഷേത്രത്തിൽ രണ്ടാം ദിവസത്തെ സ്വീകരണം സമാപിക്കും. നാളെ രാവിലെ ചെറുകോല്‍പ്പുഴ വിദ്യാധിരാജ നഗറില്‍ എത്തിച്ചേരും . തുടര്‍ന്ന് വിദ്യാധിരാജ നഗറിലെ കെടാവിളക്കിലേക്ക് ദീപം പകരുന്നതോടെ ഈ വര്‍ഷത്തെ പരിഷത്തിന് തുടക്കം കുറിക്കും.
പന്മന ആശ്രമത്തിൽ ആരംഭിച്ച ഘോഷയാത്രയ്ക്ക് ചട്ടമ്പിസ്വാമി മണ്ഡപത്തിൽ പന്മന മനയിൽ എൻഎസ്എസ് കരയോഗം, നീലകണ്ഠ തീർഥപാദ ആശ്രമം, ചങ്ങൻകുളങ്ങര, വലിയകുളങ്ങര ക്ഷേത്രം, ചങ്ങൻകുളങ്ങര എസ്എൻഡിപി ശാഖയോഗം തുടങ്ങിയ ക്ഷേത്രസമിതികളും, സമൂദായ സംഘടനകളും സ്വീകരണം നൽകി.