പട്ടികവര്‍ഗവികസന വകുപ്പ് സ്കോളര്‍ഷിപ്പ്; അപേക്ഷ ക്ഷണിച്ചു
1264325
Thursday, February 2, 2023 11:28 PM IST
കൊല്ലം: സംസ്ഥാന പട്ടികവര്‍ഗവികസന വകുപ്പ് നടപ്പാക്കുന്ന അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് സ്കീം സ്കോളര്ഷിപ്പിലേക്ക് അപേക്ഷ ക്ഷണിച്ചു. പരീക്ഷയിലൂടെയാണ് തെരഞ്ഞെടുക്കുക. നാലാം ക്ലാസ് വിദ്യാര്‍ഥികളായ കുടുംബ വാര്‍ഷിക വരുമാനം 50,000 രൂപയില്‍ കവിയാത്ത കൊല്ലം, ആലപ്പുഴ ജില്ലകളിലുള്ളവര്‍ക്ക് പങ്കെടുക്കാം.
ദുര്‍ബല ഗോത്രവര്ഗവിഭാഗക്കാര്ക്ക് വരുമാനപരിധി ബാധകമല്ല. അതത് ജില്ലകളിലാണ് പരീക്ഷകേന്ദ്രം. മാര്‍ച്ച് 11ന് ഉച്ച കഴിഞ്ഞ് രണ്ടു മുതല്‍ നാലു വരെയാണ് പരീക്ഷ. പേര്, രക്ഷിതാവിന്റെ പേര്, മേല്‍വിലാസം, സമുദായം, കുടുംബവാര്‍ഷിക വരുമാനം, വയസ്, ആണ്, പെണ്, പഠിക്കുന്നക്ലാസ,് സ്കൂളിന്റെ പേര്, മേല്‍വിലാസം തുടങ്ങിയ വിവരങ്ങള്‍ അടങ്ങിയ അപേക്ഷ സ്കൂള്‍ മേധാവിയുടെ സാക്ഷ്യപ്പെടുത്തലോടെ പുനലൂര്‍ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസിലോ, കുളത്തൂപ്പുഴ, ആലപ്പുഴ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ 20നകം സമര്‍പ്പിക്കണം.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ സ്കോളര്‍ഷിപ്പ് കൈപ്പറ്റുന്നതിന് മുമ്പ് ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. പഠനോപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍ എന്നിവ വാങ്ങുന്നതിനും പ്രത്യേക ട്യൂഷന് നല്‍കുന്നതിന് ധനസഹായവും പത്താം ക്ലാസ് വരെ പ്രതിമാസ സ്റ്റൈപ്പന്‍ഡും ലഭിക്കും. ഫോണ്‍ : 0475 2222353.