ക​രീ​പ്ര തൃ​പ്പ​ല​ഴി​കം ഗ​വ. എ​ൽപിഎ​സിന് ​പു​തി​യ കെ​ട്ടി​ടം
Thursday, February 2, 2023 11:27 PM IST
കൊ​ട്ടാ​ര​ക്ക​ര: ക​രീ​പ്ര ഗ​വ. എ​ല്‍പിഎ​സ് തൃ​പ്പ​ല​ഴി​ക​ത്തി​ന് പു​തി​യ കെ​ട്ടി​ടം നി​ര്‍​മ്മി​ക്കു​ന്ന​തി​ന് ഒ​രു കോ​ടി 20 ല​ക്ഷം രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചു.
മ​ന്ത്രി കെ.​എ​ന്‍.​ബാ​ല​ഗോ​പാ​ലി​ന്‍റെ നി​ര്‍​ദേശ​പ്ര​കാ​രം പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട​വി​ഭാ​ഗം ത​യാ​റാ​ക്കി​യ എ​സ്റ്റി​മേ​റ്റി​ന് പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ല്‍ നി​ന്നാ​ണ് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​ത്.
പ്രീ ​പ്രൈ​മ​റി​ത​ലം മു​ത​ല്‍ നാ​ലാം ക്ലാ​സ് വ​രെ​യു​ള്ള വി​ഭാ​ഗ​ങ്ങ​ളി​ല്‍ 200 ല്‍​പ​രം കു​ട്ടി​ക​ള്‍ പ​ഠി​ക്കു​ന്ന തൃ​പ്പ​ല​ഴി​കം എ​ല്‍ പി ​സ്‌​കൂ​ളി​ന് പു​തി​യ​കെ​ട്ടി​ടം വേ​ണ​മെ​ന്നു​ള്ള​ത് ദീ​ര്‍​ഘ​നാ​ള​ത്തെ ആ​വ​ശ്യ​മാ​യി​രു​ന്നു.
ര​ണ്ട് നി​ല​ക​ളി​ല്‍ 5078 ച​തു​ര​ശ്ര അ​ടി വി​സ്തൃ​തി​യി​ല്‍ നി​ര്‍​മ്മി​ക്കു​ന്ന പു​തി​യ കെ​ട്ടി​ട​ത്തി​ല്‍ ആറ് ക്ലാ​സ് മു​റി​ക​ള്‍ ഉ​ണ്ടാ​യി​രി​ക്കും.
പ്ര​വ​ര്‍​ത്തി അ​ടി​യ​ന്തി​ര​മാ​യി ടെ​ണ്ട​ര്‍ ചെ​യ്യു​ന്ന​തി​ന് പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട​വി​ഭാ​ഗം അ​ധി​കൃ​ത​ര്‍​ക്ക് നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു.