ബൈ​ക്ക് ഓ​ട്ടോ​യി​ൽ ഇ​ടി​ച്ചു മൂ​ന്നു പേ​ർ​ക്ക് പ​രി​ക്ക്
Thursday, February 2, 2023 11:27 PM IST
കു​ണ്ട​റ : കു​ണ്ട​റ ബൈ​പാ​സി​ൽ അം​ബി​പൊ​യ്ക ക​നാ​ൽ ഗ്രൗ​ണ്ടി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ഇ​ന്നലെ വൈ​കുന്നേരം നാ​ലോ​ടു​കൂ​ടി അം​ബി​പൊ​യ്ക​യി​ൽ നി​ന്നും യാ​ത്ര​ക്കാ​രു​മാ​യി കു​ണ്ട​റ​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ഓ​ട്ടോ​റി​ഷ​യി​ൽ ബൈ​പാ​സ് വ​ഴി വ​ന്ന ബൈ​ക്ക് ഇ​ടി​ക്കു​ക​യി​രു​ന്നു.

ര​ക്ഷാ സൈ​ന്യം പ​ള്ളി​ക്ക​ടു​ത്തു താ​മ​സി​ക്കു​ന്ന അ​ബ്ദു​ൽ അ​സീ​സി​ന്‍റെ ഓ​ട്ടോ​യും കു​ള​ക്ക​ട സ്വ​ദേ​ശി അ​നൂ​പ് ഓ​ടി​ച്ചി​രു​ന്ന ബൈ​ക്കു​മാ​യാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.

ഓ​ട്ടോ ഡ്രൈ​വ​ർ അ​ബ്ദു​ൽ അ​സീ​സി​നെ​യും ഓ​ട്ടോ​യി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന അം​ബി​പൊ​യ്ക അ​തു​ൽ ഭ​വ​നി​ൽ പ്രീ​ത​യെ​യും ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ കു​ള​ക്ക​ട സ്വ​ദേ​ശി അ​നൂ​പി​നെ​യും സാ​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ കു​ണ്ട​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ്രീ​ത​യോ​ടൊ​പ്പം ഓ​ട്ടോ​യി​ൽ യാ​ത്ര ചെ​യ്ത സ​ഹോ​ദ​രി പ്രീ​ജ പ​രി​ക്കു​ക​ളി​ല്ലാ​തെ ര​ക്ഷ​പെ​ട്ടു.