വാറ്റ് കുടിശിക എഴുതിത്തള്ളണം: ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോ.
1264314
Thursday, February 2, 2023 11:25 PM IST
കൊട്ടാരക്കര: ജിഎസ്ടി നടപ്പാക്കുന്നതിന് മുൻപുള്ള വാറ്റ് കുടിശികകൾ എഴുതിത്തള്ളണമെന്ന് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എസ് അബ്ദുൽ നാസർ ആവശ്യപ്പെട്ടു.
സ്വർണ മേഖലയിൽ നിന്നും നികുതി വരുമാനം കുറവാണെന്ന് ചില കേന്ദ്രങ്ങളുടെ പ്രചരണം അടിസ്ഥാനരഹിതമാണ്. സ്വർണ റിക്കവറിക്ക് സർക്കാർ മാനദണ്ഡം ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അസോസിയേഷൻ കൊട്ടാരക്കര യൂണിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യൂണിറ്റ് പ്രസിഡന്റ് കെ വി സുജിത്ത് ശിൽപ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ബി. പ്രേമാനന്ദ്, സംസ്ഥാന സെക്രട്ടറി എസ് പളനി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ് സാദിക്ക്, വിജയകൃഷ്ണ വിജയൻ, ഷിഫാസ് നാസ്കോ, ബോബി റോസ്, രാജു ജോൺ, ജോബിൻ, രഞ്ജൻ എന്നിവർ പ്രസംഗിച്ചു.
സർക്കാരിന്റെ നിലപാടിനെതിരെ
പെൻഷനേഴ്സ് അസോ. സത്യഗ്രഹം തുടങ്ങി
കുണ്ടറ: ഇടതു സർക്കാർ കാട്ടുന്ന നിഷേധ നിലപാടിനെതിരെ പെൻഷൻകാർ സത്യഗ്രഹം തുടങ്ങി. അർഹമായ ഡി എ പ്രഖ്യാപിക്കുക പെൻഷൻ പരിഷ്കരണ കുടിശിക ഉടൻ നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കുണ്ടറ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുണ്ടറ സബ് ട്രഷറി മുന്നിൽ പഞ്ചദിന സത്യഗ്രഹം നടത്തുന്നത്
അസോസിയേഷൻ സെക്രട്ടറിയേറ്റ് അംഗം വരദരാജൻ പിള്ള ചടങ്ങ് ഉദ്ഘാടനം ചെയ്തു. തുടർന്ന് ജില്ലാ വൈസ് പ്രസിഡന്റ് രാമചന്ദ്രൻ പിള്ള, സെക്രട്ടറി ടി.ജി വർഗീസ്, നിയോജക മണ്ഡലം ട്രഷറർ ടി വി മാമച്ചൻ, സെക്രട്ടറി ടിജി വർഗീസ്, പെരുമ്പുഴ തുളസീദാസ്, സുഭഗൻ, ഗീവർഗീസ് തരകൻ, കെ പി ജോയിക്കുട്ടി, ശശീന്ദ്രൻ, സദാശിവം പിള്ള, മണിയമ്മ, കസ്തൂരി ഭായി, മേരി ഡെയ്സി എന്നിവർ പ്രസംഗിച്ചു.