ഗ​ജ​വീ​ര​ന്മാ​ർ ഇ​ട​ച്ചാ​ൽ കാ​യ​ൽ നീ​ന്തി​ക്ക​യ​റി; പേ​ഴും​തു​രു​ത്ത് ഉ​ത്സ​വം സ​മാ​പി​ച്ചു
Thursday, February 2, 2023 11:25 PM IST
കു​ണ്ട​റ: മ​ൺ​ട്രോ​ത്തു​രു​ത്ത് പേ​ഴം​തു​രു​ത്ത് ​ഭ​ദ്രാ​ദേ​വി ക്ഷേ​ത്ര​ത്തി​ൽ മ​ക​രം തി​രു​വാ​തി​ര ഉത്സ​വം ഇ​ന്ന​ലെ സ​മാ​പി​ച്ചു. ഗ​ജ​വീ​ര​ന്മാ​ർ ഇ​ട​ച്ചാ​ൽ കാ​യ​ൽ നീ​ന്തി​ക്ക​യ​റി പ​തി​വ് ച​ട​ങ്ങു​ക​ൾ​ക്ക് മാ​റ്റു​കൂ​ട്ടി. ഇ​ട​ച്ചാ​ലി​ന്‍റെ ഇ​രു​ക​ര​ക​ളും ഉ​ത്സ​വം ല​ഹ​രി​യി​ൽ ആ​റാ​ടി.

ഇ​ന്ന​ലെ രാ​വി​ലെ 10ന് ​ന​ട​ന്ന ആ​ന​യൂ​ട്ടും ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ന​ട​ത്തി​യ ആ​ഘോ​ഷ​മാ​യ കെ​ട്ടു​കാ​ഴ്ച​യും വൈ​കു​ന്നേ​രം 6.30ന് ​ആ​രം​ഭി​ച്ച ദീ​പാ​രാ​ധ​ന​യും ഉത്സ​വ​ത്തി​ന്‍റെ മു​ഖ്യച​ട​ങ്ങു​ക​ളാ​യി.