50 ലിറ്റർ വിദേശ മദ്യവുമായി ഒരാൾ പോലീസ് പിടിയിൽ
1264027
Wednesday, February 1, 2023 10:51 PM IST
കൊല്ലം: പുന്തലത്താഴം പഞ്ചായത്ത് വിള മേഖലയിൽ അനധികൃത വിൽപനക്കായി സൂക്ഷിച്ചിരുന്ന 50 ലിറ്റർ വിദേശ മദ്യവുമായി പ്രതി പോലീസ് പിടിയിൽ.
പുന്തലത്താഴം പ്ലാവിള വീട്ടിൽ സുജിത്ത്(40) ആണ് ഇരവിപുരം പോലീസും ജില്ലാ ഡാൻസാഫ് ടീമും സംയുക്തമായി നടത്തിവന്ന നീരിക്ഷണത്തിനൊടുവിൽ പിടിയിലായത്. ഡ്രൈ ഡേ മുൻകൂട്ടി കണ്ട് പല തവണകളിലായി വാങ്ങി സൂക്ഷിച്ച 99 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യമാണ് ഇയാളിൽ നിന്നും പോലീസ് പിടികൂടിയത്. പുന്തലത്താഴം പഞ്ചായത്ത് വിള ഭാഗത്ത് ഇലക്ട്രിക്കൽ കട നടത്തുന്ന പ്രതി പലപ്പോഴായി ബീവറേജ്സ് കോർപറേഷന്റെ ഒൗട്ട് ലെറ്റുകളിൽ നിന്നും വാങ്ങിശേഖരിച്ചു വന്നിരുന്ന മദ്യം ഡ്രൈ ഡേ ദിനങ്ങളിൽ ഇരട്ടി വിലക്ക് വിൽപന നടത്തി വരുകയായിരുന്നു.
അര ലിറ്ററിന്റെ 98 കുപ്പികളും ഒരു ലിറ്ററിന്റെ ഒരു കുപ്പിയും അടക്കം 50 ലിറ്റർ വിദേശ മദ്യമാണ് പ്രതിയുടെ പക്കൽ നിന്നും പോലീസ് കണ്ടെടുത്തത്.
കൊല്ലം എസിപി അഭിലാഷിന്റെ മേൽനോട്ടത്തിലും ഇരവിപുരം ഇൻസ്പെക്ടർ അജിത്ത്കുമാറിന്റെ നേതൃത്വത്തിലും ജില്ലാ സ്പെഷൽ ബ്രാഞ്ച് എസ്ഐ ആർ ജയകുമാർ, ഇരവിപുരം എസ്ഐ ദിലീപ്, സിപിഓ മാരായ വിഷ്ണു, വിക്ടർ, ഡാൻസാഫ് ടീം അംഗങ്ങളായ ബൈജു ജെറോം, സജു, സീനു, മനു, രിപു, രതീഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.