ചാത്തന്നൂര് പാടശേഖരങ്ങളിലെ നെല്ല് സിവില് സപ്ലൈസിലേക്ക്
1246982
Thursday, December 8, 2022 11:32 PM IST
കൊല്ലം: ചാത്തന്നൂര് ഗ്രാമപഞ്ചായത്തിലെ പാടശേഖരങ്ങളില് വിളവെടുക്കുന്ന നെല്ല് പൊതുവിതരണ സംവിധാനത്തിലൂടെ വിപണയിലേക്ക്്.
വരിഞ്ഞം, മീനാട്, ഇടനാട് പാടശേഖരങ്ങളിലെ നെല്ലാണ് നെല്കൃഷിവികസന പദ്ധതി പ്രകാരം പൊതുവിതരണ വകുപ്പിന് കൈമാറുന്നത്.ഒന്നാംവിള നെല്കൃഷി ചെയ്ത 25ലധികം കര്ഷകരുടെ 52,000 കിലോ നെല്ലാണ് നല്കുക. പദ്ധതിയുടെ ഫ്ളാഗ് ഓഫ് വരിഞ്ഞം പാടശേഖരത്തില് ചാത്തന്നൂര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ദിജു നിര്വഹിച്ചു. നെല്കര്ഷകര്ക്ക് ന്യായവില ലഭ്യമാക്കുക വഴി കൃഷി പ്രോത്സാഹിപ്പിക്കാനുമാകുമെന്ന് അദ്ദേഹം പറഞ്ഞു.
വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന് സജീവ്കുമാര്, വാര്ഡംഗം പ്രമോദ്, പഞ്ചായത്ത് സെക്രട്ടറി സജീവ്, പാഡി മാര്ക്കറ്റിംഗ് ഓഫീസര് സുധീര്, അസിസ്റ്റന്റ് കൃഷി ഓഫീസര് ഷാജി, സിവില് സപ്ലൈ ഫീല്ഡ് അസിസ്റ്റന്റ് അരുണ് ബാലകൃഷ്ണന്, വരിഞ്ഞം പാടം സെക്രട്ടറി ജോര്ജ്കുട്ടി, കാര്ഷിക വികസനസമിതി അംഗങ്ങള്, കര്ഷകര്, കുടുംബശ്രീ പ്രവര്ത്തകര്, തൊഴിലുറുപ്പ് തൊഴിലാളികള് തുടങ്ങിയവര് പങ്കെടുത്തു.