സ്പെ​ൽ ബീ ​കോ​മ്പ​റ്റീ​ഷ​ൻ സംഘടിപ്പിച്ചു
Thursday, December 8, 2022 11:27 PM IST
ശാ​സ്താം​കോ​ട്ട : ശാ​സ്താം​കോ​ട്ട ബ്രൂ​ക്ക് ഇ​ന്‍റർ​നാ​ഷ​ണ​ൽ സ്കൂ​ളി​ൽ ഭാ​ഷ​യു​ടെ ഉ​ത്സ​വ​മാ​യി ആ​ൾ കേ​ര​ള ഇ​ന്‍റ​ർ സ്കൂ​ൾ സ്പെ​ൽ ബീ ​കോ​മ്പ​റ്റീഷ​ൻ മാ​റി. ബ്രൂ​ക്ക് ഇന്‍റർ​നാ​ഷണ​ൽ സ്കൂ​ളി​ലെ ആ​ദ്യ​കാ​ല അ​ധ്യാ​പി​ക​യും സ്കൂ​ളി​ന്‍റെ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റു​മാ​യി​രു​ന്ന ജൂ​ഡി തോ​മ​സി​ന്‍റെ സ്മ​ര​ണാ​ർ​ഥം ന​ട​ത്തി​യ മ​ത്സ​ര​ത്തി​ൽ കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നാ​യി 18 ഓ​ളം സ്കൂ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.

അ​തി​ൽ നി​ന്നും ആ​റു സ്കൂ​ളു​ക​ളാ​ണ് അ​വ​സാ​ന​റൗ​ണ്ടി​ലെ​ത്തി​യ​ത്.​ തു​ട​ർ​ന്ന് സ്പെ​ൽ മാ​സ്റ്റ​ർ എ​ൻ. ഗോ​പ​കു​മാ​റിന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ 10000 രൂ​പ ക്യാ​ഷ് അ​വാ​ർ​ഡും എ​വ​റോ​ളിം​ഗ് ട്രോ​ഫി​യു​മാ​യി ബ്രൂ​ക്ക് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ ഒ​ന്നാം സ്ഥാ​നം നേ​ടി.​കൊ​ല്ലം ഡ​ൽ​ഹി പ​ബ്ലി​ക് സ്കൂ​ൾ ര​ണ്ടാം സ്ഥാ​ന​വും പാ​ല​ക്കാ​ട് അ​ഹ​ല്യ പ​ബ്ലി​ക് സ്കൂ​ൾ മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

​ബ്രൂ​ക്ക് ഡ​യ​റ​ക്ട​ർ ഫാ​. ഡോ. ​അ​ബ്ര​ഹാം ത​ലോ​ത്തി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച ച​ട​ങ്ങി​ന് പ്രി​ൻ​സി​പ്പ​ൽ ബോ​ണി​ഫെ​സി​യ വി​ൻ​സെ​ന്‍റ് നേ​തൃ​ത്വം ന​ൽ​കി. ​ഔ​പ​ചാ​രി​ക വി​ദ്യാ​ഭ്യാ​സ​ത്തി​നൊ​പ്പം ഭാ​ഷ​പ​ര​മാ​യ കു​ട്ടി​ക​ളു​ടെ വ​ള​ർ​ച്ച​യെ ത്വ​രി​ത​പ്പെ​ടു​ത്തേ​ണ്ട ആ​വ​ശ്യ​ക​ത വ്യ​ക്ത​മാ​ക്കി​കൊ​ണ്ടാ​ണ് ച​ട​ങ്ങു​ക​ൾ​ അവസാനിച്ചത്.

കാ​ട​കു​ഞ്ഞു​ങ്ങ​ളെ വാ​ങ്ങാം

കൊല്ലം: ചെ​ങ്ങ​ന്നൂ​ര്‍ സെ​ന്‍​ട്ര​ല്‍ ഹാ​ച്ച​റി​യി​ല്‍ ഒ​രു​ദി​വ​സം പ്രാ​യ​മാ​യ പൂ​വ​ന്‍ കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളെ അ​ഞ്ച് രൂ​പ നി​ര​ക്കി​ല്‍ ചൊ​വ്വ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലും, ഒ​രു ദി​വ​സം പ്രാ​യ​മാ​യ ജാ​പ്പ​നീ​സ്  ​കാ​ട​ക്കു​ഞ്ഞു​ങ്ങ​ളെ എ​ട്ടു​രൂ​പ നി​ര​ക്കി​ല്‍ തി​ങ്ക​ള്‍, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലും വി​ത​ര​ണം ചെ​യ്യും. ഫോൺ: 0479 2452277.