കൊട്ടാരക്കരയിൽ ലോ​ക മ​ണ്ണ് ദി​നാ​ച​ര​ണം
Sunday, December 4, 2022 11:36 PM IST
കൊല്ലം: ലോ​ക മ​ണ്ണ് ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇന്ന് മ​ണ്ണ് പ​ര്യ​വേ​ക്ഷ​ണ-​മ​ണ്ണ്‌​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​വി​ധ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കും.
ഉ​ദ്ഘാ​ട​നം രാ​വി​ലെ 9.30 ന് ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാം ​കെ. ഡാ​നി​യ​ല്‍ കൊ​ട്ടാ​ര​ക്ക​ര ധ​ന്യ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ നി​ര്‍​വ​ഹി​ക്കും. ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ എ. ​ഷാ​ജു അ​ധ്യ​ക്ഷ​നാ​കും.
കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എംപി മു​ഖ്യാ​തി​ഥി​യാ​കും. ക​ര്‍​ഷ​ക​രെ ആ​ദ​രി​ക്ക​ല്‍, സോ​യി​ല്‍ ഹെ​ല്‍​ത്ത് കാ​ര്‍​ഡ് വി​ത​ര​ണം, കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​സ​ഭ​യു​ടെ മ​ണ്ണ്‌​വി​ഭ​വ ഭൂ​പ​ട പ്ര​കാ​ശ​നം, മ​ത്സ​ര​വി​ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​ദാ​നം, സ​ദാ​ന​ന്ദ​പു​രം കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല സ്ഥാ​പ​ന​മാ​യ എ​സ്.​എ​സ്.​ആ​ര്‍.​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​ദ​ഗ്ധ​ര്‍ ന​യി​ക്കു​ന്ന ക്ലാ​സ്, പൊ​തു​ച​ര്‍​ച്ച, മ​ണ്ണ് ആ​പ്പി​ന്‍റെ പ​രി​ച​യ​പ്പെ​ടു​ത്ത​ല്‍ എ​ന്നി​വ​യു​ണ്ടാ​കും. സൗ​ജ​ന്യ മ​ണ്ണ്പ​രി​ശോ​ധ​ന​യ്ക്കും സൗ​ക​ര്യ​മു​ണ്ടാ​കും.