ട്രാക്ക് യൂണിറ്റ് ഉദ്ഘാടനം ചെയ്തു
1244299
Tuesday, November 29, 2022 11:01 PM IST
ചവറ: അപകടങ്ങൾ സംഭവിക്കുന്നവരെ ഉടനടി ആശുപത്രിയിലെത്തിക്കാൻ വ്യക്തികളെ സജ്ജരാക്കുകയും റോഡ് സുരക്ഷ അവബോധം ജനങ്ങളിലെത്തിക്കുകയും ചെയ്യുന്ന ട്രാക്ക് സംഘടനയുടെ കരുനാഗപ്പള്ളി യൂണീറ്റ് ഉദ്ഘാടനം നടന്നു.
ചവറ പന്മന വെറ്റമുക്ക് ന്യൂ ബാഡ്മിന്റൺ അക്കാഡമിയിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം സുജിത്ത് വിജയൻ പിള്ള എംഎൽഎ നിർവഹിച്ചു. ജോയിന്റ് ആർടിഒ ആർ. ശരത്ചന്ദ്രൻ അധ്യക്ഷനായി. ജില്ലാ ഫയർ ഓഫീസർ കെ ഹരികുമാർ മുഖ്യ പ്രഭാഷണം നടത്തി. ഡോ. ആതുരദാസ്, എം അനിൽകുമാർ, യു പി വിപിൻ കുമാർ, പി ശിവപ്രസാദ്, രാജീവ് കുഞ്ഞു മണി, എസ്. സോഹൻലാൽ, കെ. ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു . മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിലുള്ള ട്രാക്കിൽ പോലീസ്, എക്സൈസ്, ആരോഗ്യ, പൊതുമരാമത്ത് വകുപ്പ്, പൊതുജനങ്ങളും കൈകോർക്കും.