ചി​ത്ര​ര​ച​നാ മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ദാ​നം ന​ട‌​ത്തി
Friday, October 7, 2022 10:58 PM IST
കൊ​ട്ടാ​ര​ക്ക​ര: ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ൽ ന​വ​രാ​ത്രി ഉ​ത്സ​വ​ത്തോ​ട്നു​ബ​ന്ധി​ച്ചു ന​ട​ത്തി​യ സ​ര​സ്വ​തി ദേ​വി ചി​ത്ര ര​ച​ന മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ദാ​നം ന​ട​ത്തി. വി​ജ​യി​ക​ൾ​ക്കു​ള്ള പു​ര​സ്‌​കാ​ര ദാ​നം റൂ​റ​ൽ ഡി ​വൈ എ​സ്‌ പി. ​ജി ഡി ​വി​ജ​യ​കു​മാ​ർ നി​ർ​വ​ഹി​ച്ചു. എ​ൽ പി, ​യൂ പി, ​എ​ച്ച് എ​സ്‌, കോ​ളേ​ജ് ത​ല​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ്രോ​ത്സാ​ഹ​ന സ​മ്മാ​ന വി​ത​ര​ണ​വും ന​ട​ത്തി.
ച​ട​ങ്ങി​ൽ ദേ​വ​സ്വം അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ എ​സ്‌ മ​നു, ഉ​പ​ദേ​ശ​ക സ​മി​തി പ്ര​സി​ഡ​ന്‍റ് മു​ക​ളു​വി​ള അ​നി​ൽ​കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ശ്വി​നി​ദേ​വ്, സെ​ക്ര​ട്ട​റി വ​ത്സ​ല, പ​ടി​ഞ്ഞാ​റ്റി​ൻ​ക​ര മ​ഹാ​ദേ​വ​ർ ക്ഷേ​ത്രം ഉ​പ​ദേ​ശ​സ​മി​തി പ്ര​സി​ഡ​ന്‍റ് വി​നാ​യ​ക എ​സ്‌ അ​ജി​ത്കു​മാ​ർ, ചി​റ​യ​ത്ത് അ​ജി​ത്കു​മാ​ർ, സ​ഹ​ശാ​ന്തി ര​തീ​ഷ് കു​മാ​ർ, ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു