ആദ്യക്ഷരത്തിന് കൈപിടിച്ച് കളക്ടർ
Wednesday, October 5, 2022 10:43 PM IST
കൊ​ല്ലം: ജി​ല്ലാ ക​ള​ക്ട​റു​ടെ കൈ​പി​ടി​ച്ച് ആ​ദ്യാ​ക്ഷ​രം കു​റി​ച്ച് കു​ഞ്ഞു​ങ്ങ​ൾ. ക​രു​നാ​ഗ​പ്പ​ള്ളി​ക്കാ​ര​ൻ ദ​ക്ഷി​ന് ആ​ദ്യ ഊ​ഴം. "അ' ​എ​ഴു​താ​ൻ അ​മ്മ​യു​ടെ മ​ടി​യി​ൽ ഇ​രു​ത്തി ക​ള​ക്ട​ർ കൈ​പി​ടി​ച്ച​പ്പോ​ൾ ഒ​ന്നൊ​മ്പ​ര​ന്നു. പി​ന്നെ ക​ള​ക്ട​ർ ന​ൽ​കി​യ മ​ധു​രം നു​ണ​ഞ്ഞ് ദ​ക്ഷ് ആ​ദ്യാ​ക്ഷ​രം കു​റി​ച്ചു.
ജി​ല്ലാ ക​ള​ക്ട​ർ അ​ഫ്സാ​ന പ​ർ​വീ​ണി​ന്‍റെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലാ​ണ് ക​രി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ ഇ​ഷാ മ​ൻ​ഹ, മു​ഹ​മ്മ​ദ്‌ അ​ദി​നാ​ൻ, ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി ദ​ക്ഷ് തു​ട​ങ്ങി​യ​വ​ർ ആ​ദ്യ അ​ക്ഷ​രം കു​റി​ച്ച​ത്.
ദ​ക്ഷി​ണ ന​ൽ​കി ആ​ദ്യാ​ക്ഷ​രം കു​റി​ച്ച് മ​ധു​രം നു​ണ​ഞ്ഞ് ക​ള​ക്ട​ർ​ക്കൊ​പ്പം സെ​ൽ​ഫി​യു​മെ​ടു​ത്താ​ണ് കു​ടും​ബ​ങ്ങ​ൾ മ​ട​ങ്ങി​യ​ത്.
വി​ജ​യ​ദ​ശ​മി ദി​വ​സം കു​രു​ന്നു​ക​ളെ അ​ക്ഷ​ര ലോ​ക​ത്തേ​ക്ക് കൈ​പി​ടി​ക്കു​ന്ന​ത് ഏ​റെ സ​ന്തോ​ ഷം ന​ൽ​കു​ന്ന​താ​ണെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ പ​റ​ഞ്ഞു.