മംഗളോദയം ലൈബ്രറിയിൽ ഗാന്ധിജയന്തി ദിനാചരണം
1226664
Saturday, October 1, 2022 11:17 PM IST
കുണ്ടറ: പെരുമ്പുഴ മണ്ഡളംജംഗ്ഷൻ മംഗളോദയം ലൈബ്രറി ഹാളിൽ ഗ്രന്ഥശാലയുടെയും ബാലവേദിയുടെയും ആഭിമുഖ്യത്തിൽ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടുമുതൽ വിവിധ പരിപാടികളോടെ ഗാന്ധിജയന്തി ദിനാചരണം നടക്കും.
ഗാന്ധിക്വിസ്, ഗാന്ധിജിയെകുറിച്ചുള്ള കവിതാലാപന മത്സരം, പ്രസംഗമത്സരം എന്നിവയാണ് ആദ്യ പരിപാടികൾ. വിവിധ കലാ മത്സരങ്ങളും നടക്കും. വൈകുന്നേരം നാലു മുതൽ ഗാന്ധിജി അനുസ്മരണയോഗം. ഗ്രന്ഥശാല പ്രസിഡന്റ് എം. അജയകുമാർ അധ്യക്ഷത വഹിക്കും. താലൂക്ക് ലൈബ്രറികൗൺസിൽ അംഗം എൽ.പത്മകുമാർ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്യും.
മുഖത്തല ബ്ലോക്ക് പഞ്ചായത്തംഗം സതീശൻ, കൊറ്റങ്കര ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രഘുപാണ്ഡവപുരം, ഷെർലി സത്യദേവൻ, ജയസജികുമാർ തുടങ്ങിയവർ പ്രസംഗിക്കും. ഗ്രന്ഥശാല സെക്രട്ടറി പ്രഭാകരൻപിള്ള സമ്മാനങ്ങൾ വിതരണം ചെയ്യും.