ബാലഭാസ്കർ അനുസ്മരണവും പുസ്തക പ്രകാശനവും ഇന്ന്
1226655
Saturday, October 1, 2022 11:15 PM IST
കൊല്ലം: വയലിൻ മാന്ത്രികൻ ബാലഭാസ്കർ അനുസ്മരണവും ജോയ് തമലം രചിച്ച അനന്തരം എന്ന പുസ്തകത്തിന്റെ മൂന്നാം പതിപ്പ് പ്രകാശനവും ഇന്ന് കടപ്പാക്കട കാമ്പിശേരി കരുണാകരൻ സ്മാരക ലൈബ്രറിയിൽ നടക്കും.
രാവിലെ 9.30 ന് പി.എസ്.സുരേഷിന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ നന്ദകുമാർ കടപ്പാൽ പുസ്തക പ്രകാശനം നടത്തും. ദേശീയ കരാട്ടേ ജേതാവ് ഈശ്വരി പുസ്തകം ഏറ്റുവാങ്ങും. ബാലഭാസ്കർ അനുസ്മരണ പ്രസംഗം ഷുഹാസ് നിർവഹിക്കും. എസ്. ദേവകുമാർ, കെ.ജി.അജിത് കുമാർ, ജോയ് തമലം എന്നിവർ പ്രസംഗിക്കും.