സ്പാറ്റോ ജില്ല കുടുംബസംഗമം ഇന്ന്
1226650
Saturday, October 1, 2022 11:15 PM IST
ചവറ: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലേയും സ്വയംഭരണ സ്ഥാപനങ്ങളിലേയും ഓഫീസര്‍മാരുടെ സംഘടനയായ സ്പാറ്റോയുടെ കൊല്ലം ജില്ലാ കുടുംബ സംഗമം "സമന്വയ 22' ഇന്ന് നടക്കും.
നെല്ലിമുക്കിലെ ഗ്ലോബല്‍ ബാക്ക് വാട്ടേഴ്സില്‍ ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന കുടുംബ സംഗമം ഡോ. സുജിത് വിജയന് പിള്ള എംഎൽഎ ഉദ്ഘാടനം ചെയ്യും. സിനിമാ താരം അനൂപ് ചന്ദ്രന് വിശിഷ്ട അതിഥിയാകും. കെഎംഎംഎല്‍ മാനേജിംഗ് ഡയറക്ടര്‍ ചന്ദ്രബോസ്. ജെ, സ്പാറ്റോ സംസ്ഥാന പ്രസിഡന്റ് ബിന്ധു.വിസി, സംസ്ഥാന ജനറല്‍ സെക്രട്ടറി ആനക്കൈ ബാലകൃഷ്ണന് തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുക്കും.
കുടുംബ സംഗമത്തിന്റെ ഭാഗമായി പ്രകൃതി അവബോധന ക്ലാസ്, അനുമോദനം, കലാപരിപാടികള്‍ തുടങ്ങിയവയും നടക്കും. ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റ് കൊല്ലം എസ്ഐപി യൂണിറ്റ് അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ മുഹമ്മദ് അന്‍വര്‍ പ്രകൃതി അവബോധന ക്ലാസ് നയിക്കും.
കോവിഡിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ നടത്തിയിരുന്ന സ്പാറ്റോ കുടുംബ സംഗമങ്ങള്‍ ഇത്തവണ വലിയ പരിപാടികളോടെ സംസ്ഥാനത്തുടനീളം നടന്നുവരികയാണ്. ജില്ലയിലെ പൊതുമേഖലാ സ്ഥാപനങ്ങളായ ദി കേരളാ മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡ്, കേരളാ ക്ലേയ്സ് ആന്റ് സെറാമിക്സ് ലിമിറ്റഡ്, കേരളാ ഇലക്ട്രിക്കല്‍ ആന്റ് അലൈഡ് എൻജിനീയറിംഗ് കമ്പനി ലിമിറ്റഡ്, യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ്, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരും കുടുംബങ്ങളും പങ്കെടുക്കും.