കൗമാര പ്രായക്കാർക്കിടയിൽ വർധിച്ചു വരുന്ന ലഹരി സ്വാധീനത്തെ നേരിടണം: എൻ.കെ.പ്രേമചന്ദ്രൻ എംപി
1226365
Friday, September 30, 2022 11:14 PM IST
കൊല്ലം: കൗമാരപ്രായക്കാർക്കിടയിലും പ്രത്യേകിച്ചു കാമ്പസുകളിലും മറ്റും വർധിച്ചു വരുന്ന ലഹരി വസ്തുക്കളുടെ സ്വാധീനത്തെ നേരിടാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ നടത്തിവരുന്ന ബോധവൽക്കരണ പരിപാടികൾക്കൊപ്പം സ്കൂളുകളിലെ പാഠ്യേതര പ്രവർത്തനങ്ങൾക്കും മുൻഗണന നൽകണമെന്ന് എൻ. കെ. പ്രേമചന്ദ്രൻ എംപി പറ ഞ്ഞു. ഐസിഎസ്ഇ/ഐഎസ് സി സോൺ ‘എ’ അത് ലറ്റിക് മീറ്റ് ഉദ്ഘാടനം ചെയ്ത് പ്രസംഗി ക്കുകയായിരുന്നു എംപി.
മേയർ പ്രസന്ന ഏണസ്റ്റ് അധ്യക്ഷത വഹിച്ചു. സമൂഹത്തിന്റെ സുസ്ഥിതിയ്ക്കു വിപത്തായി മാറുന്ന ലഹരിവസ്തുക്കൾക്കെതിരെ ഒത്തൊരുമിച്ചുള്ള പ്രവർത്തനം വേണമെന്ന് മേയർ പറഞ്ഞു.
തിരുവനന്തപുരം കൊല്ലം ജില്ലകളിലെ നാനൂറ് അത് ലറ്റുകളാണ് കൊല്ലം ലാൽ ബഹദൂർ സ്റ്റേഡിയത്തിൽ രണ്ടു ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കുന്നത്. അത് ലറ്റിക് മീറ്റിന് ആതിഥേയത്വം വഹിക്കുന്ന തങ്കശേരി ഇൻഫന്റ് ജീസസ് സ്കൂൾ പ്രിൻസിപ്പൽ റവ.ഡോ. സിൽവി ആന്റണി, വിവിധ സ്കൂളുകളിലെ പ്രിൻസിപ്പൽമാരായ റവ. ജാക്സൻ, റവ. ജോണി, ഉഷാ സുനിതാ മേരി, സിസ്റ്റർ. നോർമ, ജോയി എം വർഗീസ് എന്നിവർ പ്രസംഗിച്ചു.