കുടുംബ സംഗമം നടത്തി
1225283
Tuesday, September 27, 2022 11:06 PM IST
അഞ്ചൽ : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ അഞ്ചൽ വെസ്റ്റ് യൂണിറ്റ് കുടുംബ സംഗമം നടന്നു. ജെ.ജെ ആഡിറ്റോറിയത്തിൽ നടന്ന കുടുംബസംഗമം സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗം റെനി ആൻറണി ഉദ്ഘാടനം ചെയ്തു. കെഎസ്എസ്പിയു യൂണിറ്റ് പ്രസിഡന്റ് ആർ. നടരാജൻ അധ്യക്ഷത വഹിച്ചു. നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ അനാമിക ജെ.അജയൻ, കവയിത്രി വി.അജിതകുമാരി, മുതിര്‍ന്ന പെൻഷൻകാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ജില്ലാ ജോ:സെക്രട്ടറി എം.ഭാസി, ആർ. വാമദേവൻ,കെ.അജിത് പ്രകാശ്, എം.ശിവപ്രസാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതിഷേധിച്ചു
പുനലൂർ: മാധ്യമ സ്വാതന്ത്ര്യം സംരക്ഷിയ്ക്കപ്പെടണമെന്ന് കേരളാ പത്രപ്രവർത്തക അസ്സോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി.ശങ്കർ അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് മാധ്യമ പ്രവർത്തകർക്കു നേരെ നടക്കുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച് അസ്ോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുനലൂരിൽ നടത്തിയ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന കമ്മിറ്റിയംഗം വി.എസ്.ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി മോഹനൻ പൂവറ്റൂർ, വൈസ് പ്രസിഡൻ്റ് ഷാനവാസ് ,സ്വപ്ന ജയൻസ് ,അനിൽ പന്തപ്ലാവ് ,മനോജ് വന്മള ,കുഞ്ഞുമോൻ കോട്ടവട്ടം , ജോയി പാസ്റ്റൻ ,ഷിബു അനുഗ്രഹ ,സജിത മണിയാർ തുടങ്ങിയവർ പ്രസംഗിച്ചു. ബിനു, ജോയ് പാസ്റ്റൻ ,മനോജ് വന്മള, കുഞ്ഞുമോൻ കോട്ടവട്ടം, സുനിൽ മുദ്ര ,രാജേഷ് ഹരിശ്രി ,സജിത മണിയാർ ,ഏരൂർ സുനിൽ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.