വയനാടിനായി ബലിതർപ്പണം നടത്തി രാജ്മോഹൻ ഉണ്ണിത്താൻ
1441951
Sunday, August 4, 2024 7:29 AM IST
ബേക്കൽ: സ്വന്തം പിതൃക്കൾക്കൊപ്പം വയനാട് ദുരന്തത്തിൽ മരണപ്പെട്ട് തിരിച്ചറിയപ്പെടാതെ സംസ്കരിക്കപ്പെട്ടവർക്കു വേണ്ടിയും ബലിതർപ്പണം നടത്തി രാജ്മോഹൻ ഉണ്ണിത്താൻ എംപി. കർക്കടക വാവ് ദിനത്തിൽ കാസർഗോഡ് ജില്ലയിലെ പ്രധാന ബലിതർപ്പണ കേന്ദ്രമായ തൃക്കണ്ണാട് കടപ്പുറത്താണ് ഉണ്ണിത്താൻ വാവുബലിയിടാനെത്തിയത്.
കഴിഞ്ഞ ദിവസം പ്രതിപക്ഷനേതാവ് രാഹുൽഗാന്ധിക്കൊപ്പം വയനാട്ടിലെ വിവിധയിടങ്ങളിൽ സന്ദർശനം നടത്തിയിരുന്നു. തിരിച്ചറിഞ്ഞവർക്ക് വേണ്ടി മരണാനന്തര കർമങ്ങൾ ചെയ്യാൻ അവരുടെ ബന്ധുക്കൾ ഉണ്ടാകും. എന്നാൽ തിരിച്ചറിയാതെ പോയവർക്ക് അതുണ്ടാകണമെന്നില്ല. അതിനാലാണ് അവർക്ക് വേണ്ടിക്കൂടി ബലിതർപ്പണം നടത്തിയതെന്ന് ഉണ്ണിത്താൻ പറഞ്ഞു.
പയ്യന്നൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജയരാജും ഉണ്ണിത്താനൊപ്പം വാവുബലിക്ക് എത്തിയിരുന്നു.