ചീമേനിയിൽ മദ്യവില്പനശാലക്കെതിരെ പ്രക്ഷോഭം കനക്കുന്നു
1441509
Saturday, August 3, 2024 1:06 AM IST
ചീമേനി: ചീമേനി ടൗണിലെ നിർദിഷ്ട ബസ് സ്റ്റാൻഡിനു സമീപം കയ്യൂർ റോഡിൽ മദ്യവില്പനശാല തുടങ്ങുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ജനകീയ സമരസമിതിയുടെ നേതൃത്തിൽ ഒരു പകൽ മുഴുവൻ നടത്തിയ ധർണാ സമരത്തിൽ സ്ത്രീകളുൾപ്പെടെയുള്ള നാട്ടുകാർ പങ്കെടുത്തു. നിരവധി വൻകിട പദ്ധതികൾ ചീമേനിയിൽ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അവയൊന്നും ഇവിടെ സ്ഥാപിക്കാതെ ജനദ്രോഹ സ്ഥാപനങ്ങൾ ഇവിടെ അടിച്ചേൽപ്പിക്കുന്നതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമായ മഴയിലും കനക്കുകയാണ്.
മദ്യവില്പനശാലക്കെതിരെ ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ ഏകദിന ധർണ സമരം നടത്തി. നടനും അഭിഭാഷകനുമായ ഗംഗാധരൻ കുട്ടമത്ത് ഉദ്ഘാടനം ചെയ്തു. ചെയർമാൻഎം.വിനോദ് കുമാർ അധ്യക്ഷതവഹിച്ചു.കരിമ്പിൽ കൃഷ്ണൻ, സജി മാതാളി കുന്നേൽ, കെ.എം.ദാമോദരൻ, എ.ജയരാമൻ, ടി.പി.ധനേഷ്, ടി.പി.തമ്പാൻ, കെ.പ്രഭാകരൻ, കെ.രാഘവൻ, കെ.ശ്രീധരൻ, സുമേഷ് കരിമ്പിൽ, പി.എ.ഇബ്രാഹിം, പലേരി നാരായണൻ, പി.രാമകൃഷ്ണൻ, വി.വി.ശ്രീധരൻ എന്നിവർ പ്രസംഗിച്ചു.
വൈകുന്നേരം നടന്ന സമാപനയോഗം ജില്ലാ പരിസ്ഥിതി സമിതി പ്രസിഡന്റ് ടി.വി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി പലേരി നാരായണൻ അധ്യക്ഷത വഹിച്ചു. വി.ബാലകൃഷ്ണൻ, പി.രാജീവൻ, പി.വി. സന്ദീപ്, സി.സുനീഷ്, എ.പ്രകാശൻ, സി.എം.രുഗ്മിണി, ആർ.സ്നേഹലത, വി.വി.രാജേഷ്, ടി.പി. ജനാർദനൻ, കെ.നാരായണൻ, എം.പി.പ്രഭാകരൻ, എം.വി. ചന്ദ്രമതി എന്നിവർ പ്രസംഗിച്ചു.