കാലിച്ചാനടുക്കം സ്വദേശി രാജസ്ഥാനിൽ അപകടത്തിൽ മരിച്ചു
1440622
Tuesday, July 30, 2024 10:12 PM IST
കാലിച്ചാനടുക്കം: കാലിച്ചാനടുക്കം സ്വദേശി രാജസ്ഥാനിൽ ജോലിസ്ഥലത്ത് അപകടത്തിൽ മരിച്ചു. അട്ടക്കണ്ടത്തെ തെക്കേൽ വീട്ടിൽ മാത്യു- മേഴ്സി ദന്പതികളുടെ മകൻ സാവിയോ മാത്യു (40) ആണ് മരിച്ചത്.
സിരോഹി ശിവഗഞ്ചിലെ അശ്വന്ത് ഓയിൽ കന്പനിയിലെ ജീവനക്കാരനാണ് സാവിയോ. തിങ്കളാഴ്ച രാത്രിയാണ് കന്പനിയിൽ അപകടമുണ്ടായത്. ബന്ധുക്കൾ രാജസ്ഥാനിക്ക് പുറപ്പെട്ടു. ഭാര്യ: മിനി. മക്കൾ: ആൻസലിൻ (വിദ്യാർഥി, വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് എച്ച്എസ്എസ്), ആൽഫിൽ, അൽഫോൻസ് (ഇരുവരും കാലിച്ചാനടുക്കം ജിഎച്ച്എസ്എസ്). സഹോദരി: സിൽവിയ.