മിഷൻലീഗ് മേഖലാതല മാനേജിംഗ് കമ്മിറ്റിയോഗം
1436609
Wednesday, July 17, 2024 12:30 AM IST
അട്ടേങ്ങാനം: ചെറുപുഷ്പ മിഷൻലീഗ് വെള്ളരിക്കുണ്ട് മേഖലാതല മാനേജിംഗ് കമ്മിറ്റി യോഗം കരുണാപുരം സെന്റ് ജൂഡ്സ് പള്ളിയിൽ മിഷൻലീഗ് ദേശീയ പ്രതിനിധി ബേബി പ്ലാശേരി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് മനോജ് മുടവനാട്ട് അധ്യക്ഷത വഹിച്ചു.
കരുണാപുരം ഇടവക വികാരി ഫാ. ജോയ്സ് പാലക്കീൽ അനുഗ്രഹ പ്രഭാഷണം നടത്തി. മേഖലാ സെക്രട്ടറി ജിൻസ് പനച്ചികത്തിൽ വരവുചെലവ് കണക്കും ജയ്മോള്‍ മാളിയക്കൽ ഓഡിറ്റർ റിപ്പോർട്ടും അവതരിപ്പിച്ചു.
രൂപത ഓർഗനൈസർ സക്കറിയാസ് തേക്കുംകാട്ടിൽ, മേഖല വൈസ് പ്രസിഡന്റ് ലില്ലിക്കുട്ടി മൂലേതോട്ടത്തിൽ, ജോയിന്റ് സെക്രട്ടറി ടിജി കാവാപുരക്കൽ, ജൂണിയർ സെക്രട്ടറി ജിസ്റ്റി പ്രയാറ്റിൽ എന്നിവർ പ്രസംഗിച്ചു. മേഖല ഡയറക്ടർ ഫാ. ജോസഫ് ചെറുശേരി സ്വാഗതം പറഞ്ഞു. തുടർന്ന് ദൈവവിളി സെമിനാർ നടത്തി.