കനത്തമഴയിൽ പാറക്കല്ലുകൾ റോഡിലേക്ക് പതിച്ചു
1431427
Tuesday, June 25, 2024 1:05 AM IST
പെരുമ്പട്ട: തിങ്കളാഴ്ച രാത്രി പെയ്ത കനത്ത മഴയിൽ പെരുമ്പട്ട-മുക്കട റോഡിൽ പൊയ്യക്കാലിൽ വലിയ പാറക്കല്ലുകൾ ഇളകി റോഡിലേക്കും താഴെ റബർ തോട്ടത്തിലേക്കും പതിച്ചു. റോഡിനോട് ചേർന്ന് കുന്നിൻചെരുവിലുള്ള വലിയ കരിങ്കൽ കൂട്ടത്തിൽ നിന്നുള്ളവയാണ് റോഡിലേക്ക് പതിച്ചത്. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന വഴിയാണിത്.
വഴിയാത്രക്കാർക്ക് ഭീഷണിയായി വീഴാൻ പാകത്തിൽ ഇനിയും വലിയ പാറക്കൂട്ടങ്ങൾ അവിടെ ശേഷിക്കുന്നുണ്ട്. രാത്രിവാഹനങ്ങൾ കടന്നുപോകാത്ത സമയമായതിനാൽ വലിയ അപകടങ്ങൾ സംഭവിച്ചില്ല. വലിയ കല്ലുകൾ പറമ്പിലേക്കും ഉരുണ്ട് വീണതിനാൽ റബർ മരങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.