രാജ്മോഹൻ ഉണ്ണിത്താൻ തീരദേശ മേഖലയിൽ
1417323
Friday, April 19, 2024 1:48 AM IST
കാഞ്ഞങ്ങാട്: യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ ഇന്നലെ കാഞ്ഞങ്ങാട് മണ്ഡലത്തിലെ തീരദേശ മേഖലയിൽ പ്രചാരണം നടത്തി.
രാവിലെ കണ്ണൂരിൽ രാഹുൽ ഗാന്ധിയുടെ പൊതുയോഗത്തിൽ പങ്കെടുത്തതിനു ശേഷം ഉച്ചതിരിഞ്ഞാണ് പര്യടനം ആരംഭിച്ചത്. വികസന തുടർച്ചയ്ക്ക് വോട്ട് അഭ്യർഥിച്ചുകൊണ്ട് കുശാൽനഗറിൽ നിന്നാരംഭിച്ച പര്യടനം നോർത്ത് ചിത്താരിയിൽ സമാപിച്ചു. ബല്ലാ കടപ്പുറത്ത് നടന്ന പ്രചാരണ പൊതുയോഗം എം.കെ.മുനീർ എംഎൽഎ ഉദ്ഘാടനം ചെയ്തു.
പി.വി.സുരേഷ്, ബഷീർ വെള്ളിക്കോത്ത്, ടി.വി.ഉമേശൻ, എൻ.എ.ഖാലിദ്, ബി.പി.പ്രദീപ് കുമാർ തുടങ്ങിയ നേതാക്കൾ സംബന്ധിച്ചു.