കേശദാനവുമായി കെസിവൈഎം തലശേരി അതിരൂപത
1376744
Friday, December 8, 2023 2:20 AM IST
വെള്ളരിക്കുണ്ട് : കാൻസർ രോഗികൾക്ക് വിഗ് നിർമിക്കുന്നതിനായി കെസിവൈഎം തലശേരി അതിരൂപതയുടെ വനിതാ വിഭാഗമായ വിഒഡബ്ല്യുവിന്റെ നേതൃത്വത്തിൽ കേശദാനം സംഘടിപ്പിച്ചു.
വോയിസ് ഓഫ് വുമണിന്റെ പ്രവർത്തന വർഷ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് മുപ്പതോളം യുവതികൾ തങ്ങളുടെ മുടികൾ ദാനം ചെയ്തത്. ചിരിക്കട്ടെ അവർ നമ്മളിലൂടെ എന്ന അപ്തവാക്യമായിട്ടാണ് കേശദാനം സ്നേഹദാനം എന്ന സന്ദേശമുയർത്തി കെസിവൈഎം പ്രവർത്തകർ മുടി ദാനം നടത്തിയത്.
വെള്ളരിക്കുണ്ട് സെന്റ് ജൂഡ് കോളജിൽ നടന്ന ചടങ്ങ് സിനിമ താരം അപർണ ജനാർദനൻ ഉദ്ഘാടനം ചെയ്തു. ഇരുന്നൂറോളം യുവതികൾ പങ്കെടുത്ത പരിപാടിയിൽ കെസിവൈഎം തലശേരി അതിരൂപത വൈസ് പ്രസിഡന്റ് അനു മറ്റത്തിൽ അധ്യക്ഷത വഹിച്ചു. കേശദാനം ചെയ്തവരെയും ആദരിക്കുകയും ചെയ്തു. വെള്ളരിക്കുണ്ട് ഫൊറോന വികാരി ഡോ. ജോൺസൺ അന്ത്യാംകുളം ,
കെസിവൈഎം അതിരൂപത ആനിമേറ്റേഴ്സ് പ്രതിനിധി സിസ്റ്റർ ടെസ്ന എസ്എച്ച് , വെള്ളരിക്കുണ്ട് സെന്റ് ജൂഡ് കോളജ് പ്രിൻസിപ്പൽ സിസ്റ്റർ മെർലിൻ എസ്എബിഎസ് അതിരൂപത പ്രസിഡന്റ് അഖിൽ ചാലിൽ പുത്തൻപുരയിൽ, ഡയറക്ടർ ഫാ. ജിൻസ് വാളിപ്ലാക്കൽ, ഫൊറോന ആനിമേറ്റർ സിസ്റ്റർ റോയിസ് എസ് എച്ച്, അതിരൂപത ഭാരവാഹികളായ റോസ് തോട്ടത്തിൽ, സാന്ദ്ര ബെന്നി, സോണിയ തോട്ടത്തിൽ, ഫൊറോന വൈസ് പ്രസിഡന്റ് ജെസ്ന കാവുപുരക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.