യാഹ് വെയിരെ പ്രാർഥനാലയം രജതജൂബിലി ആഘോഷിച്ചു
1374689
Thursday, November 30, 2023 7:30 AM IST
ചീമേനി: ചീമേനി യാഹ് വെയിരെ പ്രാർഥാനാലയത്തിന്റെ രജതജൂബിലി ആഘോഷം തലശേരി അതിരൂപത ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു. യാഹ്വെയിരെ പ്രാർഥനാലയം ഡയറക്ടർ ഫാ. ആൻഡ്രൂസ് തെക്കേൽ പ്രസംഗിച്ചു.
തുടർന്ന് നടന്ന വിശുദ്ധ കുർബാനയ്ക്ക് മാർ ജോസഫ് പാംപ്ലാനി മുഖ്യകാർമികത്വം വഹിച്ചു. തലശേരി അതിരൂപതാ വികാരി ജനറാൾമാരായ മോൺ. ജോസഫ് ഒറ്റപ്ലാക്കൽ, മോൺ. മാത്യു ഇളംതുരുത്തിപ്പടവിൽ എന്നിവർ സഹകാർമികരായിരുന്നു.
ആഘോഷത്തിന്റെ ഭാഗമായി ജപമാല, ആരാധന, കുർബാനയുടെ വാഴ്വ് എന്നീ തിരുക്കർമങ്ങളും സ്തോത്രഗീതം, സ്നേഹവിരുന്ന് എന്നിവയും നടന്നു.