കുഞ്ഞിക്കൈകൾ തീര്‍ത്തു; 154 ഗാന്ധി ശില്പങ്ങള്
1339907
Monday, October 2, 2023 1:34 AM IST
തൃക്കരിപ്പൂര്‍ : ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ബാലിക- ബാലന്മാരെ പങ്കെടുപ്പിച്ചു സംഘടിപ്പിച്ച ശില്പകലാ ക്യാമ്പ് ഇന്ന് സമാപിക്കും.
രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ 154 മത് ജന്മ വാര്‍ഷിക ഭാഗമായി 154 കുട്ടികള്‍ 154 ശില്പങ്ങള് നിര്‍മിച്ചു. മഹാത്മജിയുടെ രൂപം കുട്ടികളുടെ ആഴത്തില്‍ പതിഞ്ഞുവെന്നു തെളിയിക്കുന്നതാണ് അര്‍ധകായ വലുപ്പത്തില്‍ നിര്‍മിച്ച ഭൂരിഭാഗം ശില്പങ്ങളും.
ഇന്നു രാവിലെ 11.30ന് ക്യാമ്പ് അംഗങ്ങള്‍ നിര്‍മിച്ച ഗാന്ധി ശില്പങ്ങളുടെ പ്രദര്‍ശനം രാജ്മോഹന്‍ ഉണ്ണിത്താന് എംപി ഉദ്ഘാടനം ചെയ്യും.