എഫ്എച്ച്എസ്ടിഎ ധര്‍ണ നടത്തി
1339414
Saturday, September 30, 2023 1:59 AM IST
കാസര്‍ഗോഡ്: ഹയര്‍സെക്കന്‍ഡറി പൊതുപരീക്ഷയുടെ മൂല്യനിര്‍ണയ ജോലിയുടെ പ്രതിഫലം തടഞ്ഞുവച്ചതില്‍ പ്രതിഷേധിച്ച് ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ കൂട്ടായ്മയായ ഫെഡറേഷന് ഓഫ് ഹയര്‍സെക്കന്‍ഡറി ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കളക്ടറേറ്റിനു മുമ്പില്‍ സായാഹ്ന ധര്‍ണ നടത്തി.
ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍ ഉദ്ഘാടനം ചെയ്തു. എഎച്ച്എസ്ടിഎ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി ജിജി തോമസ് മുഖ്യപ്രഭാഷണം നടത്തി.
എഫ്എച്ച്എസ്ടിഎ ജില്ലാ ചെയര്മാന് സുബിന് ജോസ് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ പി. സുകുമാരന്‍, ജില്ലാ നേതാക്കളായ കെ. ജോസ്കുട്ടി, കെ.റ്റി. അന്‍വര്‍, എന്‍. സദാശിവന്, കരീം കോയക്കല്‍, പ്രവീണ്‍കുമാര്‍, ഷിനോജ് സെബാസ്റ്റ്യന്‍, മെജോ ജോസഫ് എന്നിവര്‍ സംസാരിച്ചു.