പനത്തടി: ബളാന്തോട് ജിഎച്ച്എസ്എസ് പ്ലാറ്റിനം ജൂബിലി ആഘോഷം ഇ. ചന്ദ്രശേഖരന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയര്മാന് എം.വി. കൃഷ്ണന് അധ്യക്ഷത വഹിച്ചു.
കുട്ടിക്കൊരു വീടിന്റെ തറക്കല്ലിടല്‍ കര്‍മവും എംഎല്‍എ നിര്‍വഹിച്ചു. ഗോത്രമഹാമേള, പൂര്‍വ അധ്യാപക-വിദ്യാര്‍ഥി സംഗമം, സ്മാരക ശില്പങ്ങള്, സ്കൂള്‍ കമാന നിര്‍മാണം തുടങ്ങി നിരവധി പരിപാടികളാണ് പ്ലാറ്റിനം ജൂബിലിയുടെ ആഘോഷത്തിന്റെ ഭാഗമായി സ്കൂളില്‍ നടക്കുന്നത്.
കരിക്കെ പഞ്ചായത്ത് പ്രസിഡന്റ് എന്‍. ബാലചന്ദ്രന് നായര്‍, പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. കുര്യാക്കോസ്, ബ്ലോക്ക് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം. പത്മകുമാരി, സുപ്രിയ ശിവദാസ്, അരുണ്‍ രംഗത്തുമല, വാര്‍ഡ് മെംബര്‍ കെ.കെ. വേണുഗോപാല്‍, ബി. സജിനിമോള്‍, എം.സി. മാധവന്, എന്‍. രഞ്ജിത്കുമാര്‍, മഞ്ജുളദേവി, പി. റെനിമോള്‍, ബി. സുരേഷ്, എം.കെ. ബിജു, ജെറമിയ ബെന്‍ ഡാനിയല്‍ എന്നിവര്‍ പ്രസംഗിച്ചു. സ്വാഗത ഗാനം രചിച്ച ബിജു ജോസഫിനെയും സംഗീതം നല്കിയ അജിത്ത്.ജി. കൃഷ്ണനെയും ചടങ്ങില്‍ ആദരിച്ചു. പിടിഎ പ്രസിഡന്റ് എന്‍. വേണുഗോപാല്‍ സ്വാഗതവും പ്രിന്‍സിപ്പല്‍ എം. ഗോവിന്ദന് നന്ദിയും പറഞ്ഞു.