കാറ്റിലും മഴയിലും വീട് തകര്ന്നു
1338924
Thursday, September 28, 2023 1:30 AM IST
പെരുമ്പട്ട: മുക്കട പാമ്പൂരി പി.പി. കുമാരന്റെ വീട് ശക്തമായ കാറ്റിലും മഴയിലും തകര്ന്നു. ഓട് മേഞ്ഞ മേല്ക്കൂര പൂര്ണ്ണമായി തകര്ന്ന് നിലം പൊത്തി. കോണ്ക്രീറ്റ് ചെയ്ത അടുക്കളമാത്രമാണ് ബാക്കിയായിട്ടുള്ളത്.
അപകടസമയത്ത് വീട്ടില് ആള്ക്കാര് ഉണ്ടായിരുന്നെങ്കിലും മേല്ക്കൂര തകരുന്ന ശബ്ദം കേട്ട ഉടനെ എല്ലാവരും ഓടി പുറത്തിറങ്ങിയതിനാല് വന് ദുരന്തം വഴിമാറി.
ശക്തമായ മഴക്കിടയിലും വീട് തകരുന്ന ശബ്ദം കേട്ട് അയല്വാസികള് ഓടിയെത്തി.
വെസ്സ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. ഇസ്മായില്, വാര്ഡ് മെമ്പര് പി. റൈഹാന, ഭീമനടി വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥര് എന്നിവർ സ്ഥലം സന്ദര്ശിച്ചു.