ജില്ലയില്‍ എട്ടു തസ്തികകളില്‍ കെഎഎസ് ഉദ്യോഗസ്ഥര്‍
1336948
Wednesday, September 20, 2023 6:55 AM IST
കാസര്‍ഗോഡ്: സംസ്ഥാന സര്‍ക്കാര്‍ സര്‍വീസിന് ചെറുപ്പവും കാലാനുസൃതമായ മാറ്റവും പകരുന്നതിനായി തുടങ്ങിയ കെഎഎസ് കേഡറില്‍ നിന്ന് ജില്ലയില്‍ നിയമനം ലഭിച്ചത് എട്ട് ഉദ്യോഗസ്ഥര്‍ക്ക്.
ജില്ലാ എംപ്ലോയ്മെന്റ് ഓഫീസറായി തൃശൂര്‍ സ്വദേശി അജിത് ജോണ്‍, ജില്ലാ സാമൂഹ്യനീതി ഓഫീസറായി തൃശൂരില്‍ നിന്നുതന്നെയുള്ള ആര്യ പി. രാജ്, എന്‍ഡോസള്‍ഫാന്‍ സെല്‍ ഡെപ്യൂട്ടി കളക്ടറായി കോഴിക്കോട് സ്വദേശി പി. സുര്‍ജിത് എന്നിവര്‍ അതത് ഓഫീസുകളുടെ സ്വതന്ത്ര ചുമതലയിലും വ്യവസായ വകുപ്പില്‍ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റനന്റായി മൂവാറ്റുപുഴ സ്വദേശി ആദില്‍ മുഹമ്മദ്, റീസര്‍വേ അസി.ഡയറക്ടറായി പെരുമ്പാവൂരില്‍ നിന്നുള്ള ആസിഫ് അലിയാര്, വിദ്യാഭ്യാസവകുപ്പില്‍ പ്രൊവിഡന്റ് ഫണ്ട് ഓഫീസറായി തിരുവനന്തപുരത്തു നിന്നുള്ള എ. അജിത എന്നിവരുമാണ് ജില്ലാ ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്.
ഇതോടൊപ്പം കാഞ്ഞങ്ങാട് വിദ്യാഭ്യാസജില്ലാ ഓഫീസറായി തിരുവനന്തപുരം സ്വദേശിനി ടി.പി. ബാലാദേവിയും പരപ്പ ബ്ലോക്ക് പട്ടികവര്‍ഗ വികസന ഓഫീസറായി കൊല്ലം സ്വദേശിനി അപര്‍ണ വില്‍സണും പ്രവര്‍ത്തിക്കുന്നു. ജില്ലയിലെ ഉദ്യോഗസ്ഥ ക്ഷാമം പരിഹരിക്കാന്‍ കെഎഎസ് കേഡറില്‍ നിന്ന് കൂടുതല്‍ പേരെ ജില്ലയിലേക്ക് അനുവദിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.