അപകടഭീഷണിയായി കാലിക്കടവ് പാലം
1299186
Thursday, June 1, 2023 1:06 AM IST
ഭീമനടി: സ്കൂള്‍ തുറക്കുമ്പോള്‍ അപകടഭീഷണിയായി കാലിക്കടവിലെ കമ്പിപ്പാലം.
നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന പാലത്തിന് സമീപമാണ് ഈ കമ്പിപ്പാലം. പുതിയ പാലം പൂര്‍ത്തിയാകാന്‍ ഇനിയും ഒരുവര്‍ഷത്തോളം കാത്തിരിക്കണം.
ഇപ്പോള്‍ അടിയന്തരമായി പലകയിട്ട് നിലവിലുള്ള കമ്പി പാലം സഞ്ചാരയോഗ്യമാക്കിയില്ലെങ്കില്‍ വന്‍ ദുരന്തമായിരിക്കും സംഭവിക്കുകയെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്കി.
കൊച്ചു കുട്ടികള്‍ സ്കൂളില്‍ പോകാന്‍ ഒറ്റയ്ക്ക് വരെ നടന്ന് പോകുന്ന പാലത്തിലാണ് മാന്‍ഹോള്‍ പോലെ വിടവ് ഉണ്ടായിരിയ്ക്കുന്നത്.