മോദി സര്‍ക്കാര്‍ രക്തസാക്ഷികളെ അപമാനിക്കുന്നു: മന്ത്രി
1298020
Sunday, May 28, 2023 7:03 AM IST
കാസര്‍ഗോഡ്: സവര്‍ക്കറുടെ ജന്മദിനം ഇന്ത്യന്‍ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ദിനമായി തെരഞ്ഞെടുത്തതിലൂടെ രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് രക്തസാക്ഷികളായവരെ അപമാനിക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
പാര്‍ലമെന്റ് എന്നുപറഞ്ഞാല്‍ രാജ്യസഭയും ലോക്സഭയും പ്രസിഡന്റും അടങ്ങിയതാണെന്നാണ് ഭരണഘടനയുടെ 79 ാം അനുഛേദം പറയുന്നതെന്നും പ്രസിഡന്റിനെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കാത്തതിലൂടെ അതും ലംഘിക്കപ്പെട്ടിരിക്കുകയാണെന്നും റിയാസ് ചൂണ്ടിക്കാട്ടി.
സവര്‍ക്കര്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യസമര പോരാട്ടത്തെ ഒറ്റുകൊടുത്ത വ്യക്തിയാണ്. സ്വാതന്ത്ര്യസമരത്തെ തള്ളിപ്പറഞ്ഞുകൊണ്ടാണ് 1913 നവംബര്‍ 14 ന് സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതിക്കൊടുത്തത്.
ഇനിയുള്ള കാലം ബ്രിട്ടീഷുകാര്‍ ആഗ്രഹിക്കും പോലെ ബ്രിട്ടീഷ് സര്‍ക്കാരിന് അനുകൂലമായ പ്രചരണം നടത്തി ജീവിച്ചുകൊള്ളാമെന്നുപോലും ആ കത്തില്‍ പറയുന്നുണ്ട്.