ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി: ജില്ലയിൽ വി​ജ​യ​ശ​ത​മാ​നം 78.82
Friday, May 26, 2023 1:00 AM IST
കാ​സ​ര്‍​ഗോ​ഡ്: ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​യി​ല്‍ കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യ്ക്ക് 78.82 ശ​ത​മാ​നം വി​ജ​യം.
വി​ജ​യ​ശ​ത​മാ​ന​ത്തി​ല്‍ കാ​സ​ര്‍​ഗോ​ഡ് ജി​ല്ല സം​സ്ഥാ​ന​ത​ല​ത്തി​ല്‍ ഒ​മ്പ​താം സ്ഥാ​ന​ത്താ​ണു​ള്ള​ത്.
ജി​ല്ല​യി​ലെ 105 സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്നാ​യി പ​രീ​ക്ഷ എ​ഴു​തി​യ 15,276 വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ 12,040 പേ​ര്‍ ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ര്‍​ഹ​ത നേ​ടി. 943 കു​ട്ടി​ക​ള്‍ മു​ഴു​വ​ന്‍ വി​ഷ​യ​ത്തി​ലും എ ​പ്ല​സ് നേ​ടി. വി​ജ​യ​ശ​ത​മാ​ന​ത്തി​ലും എ​പ്ല​സ് നേ​ട്ട​ത്തി​ലും ജി​ല്ല ക​ഴി​ഞ്ഞ​ത​വ​ണ​ത്തെ അ​പേ​ക്ഷി​ച്ച് പി​ന്നോ​ക്കം പോ​യി. 79.33 ആ​യി​രു​ന്നു ക​ഴി​ഞ്ഞ​വ​ര്‍​ഷ​ത്തെ വി​ജ​യ​ശ​ത​മാ​നം. 1,286 പേ​ര്‍ അ​ന്ന് ഫു​ള്‍ എ​പ്ല​സ് നേ​ടി​യി​രു​ന്നു. ഓ​പ്പ​ണ്‍ സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ 1771 വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ പ​രീ​ക്ഷ​യ്ക്ക് ഇ​രു​ന്ന​തി​ല്‍ 897 പേ​ര്‍ ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ര്‍​ഹ​ത നേ​ടി(50.65 ശ​ത​മാ​നം). അ​ഞ്ചു കു​ട്ടി​ക​ള്‍ മു​ഴു​വ​ന്‍ വി​ഷ​യ​ത്തി​ലും എ ​പ്ല​സ് നേ​ടി.