ചിറ്റാരിക്കാൽ: ഈസ്റ്റ് എളേരി പഞ്ചായത്തില്‍ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഘാടക സമിതി യോഗം തീരുമാനിച്ചു. റിസോഴ്സ് പേഴ്സണ്‍ ടി.വി.ചന്ദ്രന് പദ്ധതി പ്രവര്‍ത്തനങ്ങളും സാബു കിഴക്കേൽ, ബിനോ വര്‍ഗീസ് എന്നിവര്‍ സര്‍വേ നടപടിക്രമങ്ങളും വിശദീകരിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ മേഴ്സി മാണി, കെ.കെ.മോഹനൻ, പഞ്ചായത്ത് അംഗങ്ങളായ വി.ബി.ബാലചന്ദ്രൻ, സതീദേവി, സിന്ധു ടോമി, സോണിയ വേലായുധൻ, തേജസ് ഷിന്റോ, സെക്രട്ടറി ഇന്‍ ചാര്‍ജ് സന്തോഷ് കുമാർ, അനില്‍ മാസ്റ്റർ, പ്രമോദ് മാസ്റ്റർ, കെ.വി.രവി എന്നിവര്‍ പ്രസംഗിച്ചു. ലൈബ്രറി കൗണ്‍സിൽ, ഡയറ്റ് പ്രതിനിധികളും അധ്യാപകരും പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി ചെയര്‍മാനും സെക്രട്ടറി ഇന്‍ ചാര്‍ജ് സന്തോഷ്കുമാര്‍ കണ്‍വീനറും റിസോഴ്സ് പേഴ്സണ്‍ ടി.വി.ചന്ദ്രന് കോ-ഓര്‍ഡിനേറ്ററുമായി 40 അംഗ കമ്മിറ്റി രൂപീകരിച്ചു.