കാ​സ​ര്‍​ഗോ​ഡ്: 15 ദി​വ​സ​ത്തെ തൊ​ഴി​ല്‍ നൈ​പു​ണ്യ പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കി ജി​ല്ല​യി​ലെ 176 യു​വാ​ക്ക​ള്‍ ഇ​നി സ്വ​ന്ത​മാ​യി വ​രു​മാ​നം ക​ണ്ടെ​ത്തും. യു​വാ​ക്ക​ളു​ടെ നൈ​പു​ണ്യ വി​ക​സ​നം ല​ക്ഷ്യംവ​ച്ച് ജി​ല്ലാ പ​ഞ്ചാ​യ​ത്താ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്. പു​തി​യ ഉ​ത്പ​ന്ന​ങ്ങ​ള്‍ സ്വ​ന്ത​മാ​യി നി​ര്‍​മി​ച്ച് വ​രു​മാ​നം ക​ണ്ടെ​ത്തി സം​രം​ഭ സാ​ധ്യ​ത​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.
അ​ഞ്ചു മേ​ഖ​ല​ക​ളി​ലാ​ണ് പ​രി​ശീ​ല​നം ന​ല്‍​കി​യ​ത്. കാ​ഞ്ഞ​ങ്ങാ​ട്, തൃ​ക്ക​രി​പ്പൂ​ര്‍, ച​ട്ട​ഞ്ചാ​ല്‍, പൊ​യി​നാ​ച്ചി, കാ​സ​ര്‍​ഗോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​രി​ശീ​ല​നം ന​ല്‍​കി​യ​ത്. മാ​ര്‍​ച്ച് 13ന് ​ആ​രം​ഭി​ച്ച പ​രി​ശീ​ല​നം 28 വ​രെ നീ​ണ്ടു. തു​ണി​ക​ളി​ല്‍ മ്യൂ​റ​ല്‍ ആ​ര്‍​ട്ട്, ബേ​ക്ക​റി ഉ​ത്പ​ന്ന നി​ര്‍​മാ​ണം, പേ​പ്പ​ര്‍ ബാ​ഗ് നി​ര്‍​മാ​ണം, ഫാ​ഷ​ന്‍ ഡി​സൈ​നിം​ഗ്, ആ​ഭ​ര​ണ നി​ര്‍​മാ​ണം, ക​റി പൗ​ഡ​ര്‍ നി​ര്‍​മാ​ണം എ​ന്നി​വ​യി​ലാ​ണ് പ​രി​ശീ​ല​നം ന​ല്‍​കി​യ​ത്.
ഓ​രോ മേ​ഖ​ല​യി​ലും 30 പേ​രാ​ണ് പ​രി​ശീ​ല​നം നേ​ടി​യെ​ടു​ത്ത​ത്. ജോ​ബ് ക​ഫെ, ഡി​ടി​സി, ടീം ​ഫോ​ര്‍ ടെ​ക്‌​നി​ക്ക​ല്‍ എ​ക്‌​സ​ല​ന്‍​സ് തു​ട​ങ്ങി​യ ഏ​ജ​ന്‍​സി​ക​ളാ​ണ് പ​രി​ശീ​ല​നം ന​ല്‍​കി​യ​ത്. ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്ര​മാ​ണ് പ​ദ്ധ​തി നി​ര്‍​വ​ഹ​ണ​ത്തി​ന് മേ​ല്‍​നോ​ട്ടം ന​ല്‍​കി​യ​ത്.