ആര്‍ദ്രകേരളം പുരസ്കാരം: മികവോടെ കാസര്‍ഗോഡ് ജില്ല
1281539
Monday, March 27, 2023 1:28 AM IST
കാസര്‍ഗോഡ്: ആര്‍ദ്രകേരളം പുരസ്കാരം 2021-22 സംസ്ഥാനതല അവാര്‍ഡ് വിഭാഗത്തില്‍ കിനാനൂര്‍- കരിന്തളം പഞ്ചായത്ത് മൂന്നാം സ്ഥാനം കരസ്ഥമാക്കി. പുരസ്കാര തുകയായി ആറു ലക്ഷം രൂപ പഞ്ചായത്തിന് ലഭിക്കും.
ജില്ലാ തലത്തില്‍ കയ്യൂര്‍-ചീമേനി പഞ്ചായത്ത് ഒന്നാം സ്ഥാനവും (അഞ്ചു ലക്ഷം രൂപ), ബളാല്‍ പഞ്ചായത്ത് രണ്ടാം സ്ഥാനവും (മൂന്നു ലക്ഷം രൂപ), മടിക്കൈ പഞ്ചായത്ത് മൂന്നാം സ്ഥാനവും (രണ്ടു ലക്ഷം രൂപ) നേടി.
മത്സ്യത്തൊഴിലാളി
കടാശ്വാസം
അനുവദിച്ചു
കാസര്‍ഗോഡ്: ജില്ലയിലെ സഹകരണ സംഘങ്ങള്‍/ ബാങ്കുകളില്‍ നിന്നും മത്സ്യത്തൊഴിലാളികള്‍ എടുത്തിട്ടുള്ള വായ്പകള്‍ക്ക് കടാശ്വാസം അനുവദിച്ച് സര്‍ക്കാരിന്റെ 2022 നവംബര്‍ അഞ്ചിലെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ വിവിധ സഹകരണ ബാങ്കുകളില്‍ നിന്നും മത്സ്യത്തൊഴിലാളികളായിട്ടുള്ള ഏഴ് ഗുണഭോക്താക്കള്‍ക്കായി 2,59,728 രൂപ അനുവദിച്ചു. കടാശ്വാസം ലഭിച്ച ഗുണഭോക്താക്കളുടെ പേരും വിലാസവും നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധപ്പെടുത്തുന്നതിന് ബന്ധപ്പെട്ട സഹകരണ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അത് ഗുണഭോക്താക്കള്‍ക്ക് പരിശോധിച്ച് ഉറപ്പ് വരുത്താമെന്നും കാസര്‍ഗോഡ് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) അറിയിച്ചു.