മം​ഗ​ല്‍​പാ​ടി​യി​ല്‍ 160 കി​ലോ​ഗ്രാം പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​കൂ​ടി
Monday, March 27, 2023 1:28 AM IST
ഉ​പ്പ​ള: മാ​ലി​ന്യ സം​സ്‌​ക​ര​ണ രം​ഗ​ത്തെ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ രൂ​പ​വ​ത്ക്ക​രി​ച്ച പ്ര​ത്യേ​ക എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് സം​ഘം മം​ഗ​ല്‍​പാ​ടി പ​ഞ്ചാ​യ​ത്തി​ലെ 14 ക​ട​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. വി​വി​ധ ക​ട​ക​ളി​ല്‍ നി​ന്ന് 160 കി​ലോ നി​രോ​ധി​ക്ക​പ്പെ​ട്ട പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു.
പാ​ര്‍​ക്കിം​ഗ് പാ​ല​സ് ഉ​പ്പ​ള എ​ന്ന സ്ഥാ​പ​ന​ത്തി​ല്‍ നി​ന്ന് നൂ​റു കി​ലോ​ഗ്രാം നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ളാ​യ പ്ലാ​സ്റ്റി​ക് ഗ്ലാ​സ്, പോ​ളി​ത്തീ​ന്‍ ബാ​ഗ്, പ്ലാ​സ്റ്റി​ക് ക​വ​ര്‍, പ്ലാ​സ്റ്റി​ക് ക​ണ്ടെ​യ്ന​ര്‍ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു. കൂ​ടാ​തെ റോ​ഡ​രി​കി​ല്‍ പ്ലാ​സ്റ്റി​ക് ക​വ​റി​ല്‍ സാ​ധ​ന​ങ്ങ​ള്‍ വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​വ​ര്‍​ക്ക് മു​ന്ന​റി​യി​പ്പ് ന​ല്‍​കി. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് സ്‌​ക്വാ​ഡ് അ​റി​യി​ച്ചു. ജി​ല്ലാ ശു​ചി​ത്വ മി​ഷ​ന്‍ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍, മം​ഗ​ല്‍​പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹെ​ല്‍​ത്ത് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ന്‍, ഇ​ന്‍റേ​ണ​ല്‍ വി​ജി​ല​ന്‍​സ് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ര്‍, ജി​ല്ലാ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​റു​ടെ കാ​ര്യാ​ല​യ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.