ല​ഹ​രി​യി​ല്ലാ തെ​രു​വ് പ​രി​പാ​ടി നാ​ളെ
Wednesday, January 25, 2023 1:02 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​മു​ക്തി മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ളെ കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​ത്തി​ല്‍ ല​ഹ​രി​യി​ല്ലാ തെ​രു​വ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കും. വൈ​കുന്നേരം 4.30 ന് ​ടൗ​ണ്‍ സ്‌​ക്വ​യ​റി​ല്‍ മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ര്‍​കോ​വി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ.​ച​ന്ദ്ര​ശേ​ഖ​ര​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍, ക​ള​ക്്ട​ര്‍ സ്വാ​ഗ​ത് ഭ​ണ്ഡാ​രി, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വൈ​ഭ​വ് സ​ക്‌​സേ​ന, കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ കെ.​വി.​സു​ജാ​ത സ​ബ് ക​ള​ക്ട​ര്‍ സൂ​ഫി​യാ​ന്‍ അ​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും. വി​വി​ധ സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്നും കോ​ള​ജു​ക​ളി​ല്‍ നി​ന്നു​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എ​ട്ട് ടീ​മു​ക​ള്‍ പ​ങ്കെ​ടു​ക്കും. തു​ട​ര്‍​ന്ന് ത​ത്സ​മ​യ ക്വി​സ് മ​ത്സ​രം ന​ട​ക്കും. ഇ​തി​നു​ശേ​ഷം സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കാ​ഡ​റ്റ്, സ്‌​കൗ​ട്ട് ആ​ന്‍​ഡ് ഗൈ​ഡ്‌​സ്, ജൂ​ണി​യ​ര്‍ റെ​ഡ്‌​ക്രോ​സ് തു​ട​ങ്ങി​യ​വ​യു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ടൗ​ണ്‍ സ്‌​ക്വ​യ​റി​ലേ​ക്ക് റാ​ലി. ടൗ​ണ്‍ സ്‌​ക്വ​യ​റി​ല്‍ ക​ള​രി​പ്പ​യ​റ്റ്, ചെ​സ് പ്ര​ദ​ര്‍​ശ​ന മ​ത്സ​രം, തെ​രു​വു​നാ​ട​കം, മൈം ​ഷോ, ഏ​ക​പാ​ത്ര നാ​ട​കം എ​ന്നി​വ അ​ര​ങ്ങേ​റും.