ചിറ്റാരിക്കാലില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി
1246785
Thursday, December 8, 2022 12:32 AM IST
ചിറ്റാരിക്കാല്‍: തിരുവനന്തപുരം മേയര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ നിയമസഭ മാര്‍ച്ചിന് നേരെയുണ്ടായ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് തൃക്കരിപ്പൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചിറ്റാരിക്കാല്‍ ടൗണില്‍ പ്രകടനവും പൊതുയോഗവും നടത്തി.
സംസ്ഥാന ജനറല്‍ സെക്രട്ടറി ജോമോന് ജോസ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ജോബിന് ബാബു അധ്യക്ഷത വഹിച്ചു. നേതാക്കളായ സത്യനാഥന് പാത്രവളപ്പില്‍, ബിനോയ് ബാലന്, രാജേഷ് തമ്പാന്, ടി.പി.ധനേഷ്, ഷോണി കലയത്താങ്കല്‍, സന്ദീപ് ചീമേനി, മാര്ട്ടിന് കൊറ്റനാല്‍, മെറിന് ജോസ്, ആല്ബിന് ഇലഞ്ഞിമറ്റം, കോണ്‍ഗ്രസ് നേതാക്കളായ തോമസ് മാത്യു, ജോര്‍ജ്ജുകുട്ടി കരിമഠം, ജോസ് കുത്തിയതോട്ടില്‍, മാത്യു പടിഞ്ഞാറേല് എന്നിവര്‍ പ്രസംഗിച്ചു.