ബളാലിന്റെ സ്നേഹം ഏറ്റുവാങ്ങി ബാബു ആന്റണി
1242233
Tuesday, November 22, 2022 12:55 AM IST
ബളാൽ: മലയോര ജനതയുടെ സ്നേഹം പറഞ്ഞറിയിക്കാൻ കഴിയാത്തതാണെന്ന് നടൻ ബാബു ആന്റണി. പാലച്ചാൽ പുരുഷ സ്വയംസഹായസംഘം, ബളാൽ ടൗൺ വികസന സമിതി നേതൃത്വത്തിൽ ബളാൽ ടൗണിൽ നൽകിയ സ്വീകരണം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ ജന്മനാട്ടിൽ നിന്നും ഒരു പാട് പരിചയക്കാരും ബന്ധുക്കളും ഇവിടെ കുടിയേറി താമസിക്കുന്നുണ്ടെന്നും ബാബു ആന്റണി പറഞ്ഞു. സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന മദനോത്സവം എന്ന ചിത്രത്തിൽ അഭിനയിക്കാൻ ജില്ലയിൽ എത്തിയതായിരുന്നു ബാബു ആന്റണി. ചടങ്ങിൽ സി.ദാമോദരൻ, രാധാകൃഷ്ണൻ കെ, ബഷീർ എൽ.കെ, സി.രാമകൃഷ്ണൻ, ഷാജൻ പൈങ്ങോട്ട് എന്നിവർ സംസാരിച്ചു. സിനിമാ പ്രവർത്തകരായ രഞ്ജിത് കരുണാകരൻ, രാജേഷ് അഴീക്കോടൻ, ലിബിൻ വർഗീസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.