സൗജന്യ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തി
1226260
Friday, September 30, 2022 12:58 AM IST
കാഞ്ഞങ്ങാട്: ജീവോദയ ബഡ്സ് സ്പെഷൽ സ്കൂളിൽ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.
എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.റിജിത്ത് കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ജോസ് കൊട്ടാരം അധ്യക്ഷത വഹിച്ചു. കാസർഗോഡ് സൈബർ സെൽ എഎസ്ഐ പി.രവീന്ദ്രൻ ക്ലാസെടുത്തു. പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രസിഡന്റ് ടി.പദ്മനാഭൻ, പാലിയേറ്റീവ് കെയർ സൊസൈറ്റി വൈസ് പ്രസിഡന്റ് സി. കുഞ്ഞിരാമൻ നായർ, പി.എൻ.പണിക്കർ ആയുർവേദ മെഡിക്കൽ കോളജ് ഡോ.കെ.ശ്രുതി, കെ.കെ. ഗീത, പിടിഎ പ്രസിഡന്റ് സുകുമാരൻ എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ വി.ശാലിനി നന്ദി പറഞ്ഞു.