ഫുട്ബോൾ ടൂർണമെന്റ് നടത്തി
1423570
Sunday, May 19, 2024 7:57 AM IST
ചെറുപുഴ: സുരക്ഷിത യാത്ര അവകാശമാണെന്ന് ഓർമപ്പെടുത്തി ചെറുപുഴ ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ട്രാഫിക് ബോധവൽക്കരണ സന്ദേശം നൽകുക എന്ന ലക്ഷ്യത്തോടെ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.
ടൂർണമെന്റിൽ തിരുമേനി മിഡാസ് ടീം ജേതാക്കളായി. വ്യാപാരികൾ, ഓട്ടോ-ടാക്സി വർക്കേഴ്സ്, ചുമട്ടു തൊഴിലാളികൾ, മാധ്യമപ്രവർത്തകർ, പോലീസുകാർ തുടങ്ങിയവരുടെ ടീമുകൾ പങ്കെടുത്തു. പാടിയോട്ടുചാൽ മച്ചിയിൽ ടർഫിൽ നടന്ന ഫുട്ബോൾ ടൂർണമെന്റ് ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു.
ചെറുപുഴ എസ്ഐ പി.ഡി. റോയിച്ചൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റെജി പുളിക്കൽ, വ്യാപാരി വ്യവസായി സമിതി ചെറുപുഴ യൂണിറ്റ് പ്രസിഡന്റ് സുലേഖ വിജയൻ, ചെറുപുഴ പോലീസ് സ്റ്റേഷൻ പിആർഒ സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.