തളിപ്പറമ്പ്: ആറംഗ സംഘം യുവാവിനെ മർദിച്ച് രണ്ട് പവൻ സ്വർണമാലയും മൊബൈൽ ഫോണും കവർന്നതായി പരാതി.
പാന്തോട്ടം പെരിഞൻ വീട്ടിൽ ജിതിനിനെ(31) മൊറാഴ പാന്തോട്ടം ഗ്രൗണ്ടിൽ വച്ച് ചെമ്മരവയൽ സ്വദേശികളായ ഷിനോജ്, മനോജ്, മനീഷ്, അഭിലാഷ് കണ്ടാലറിയാവുന്ന രണ്ടു പേരും മർദിച്ച് കൊള്ളയടിച്ചെന്നാണ് പരാതി. ഇക്കഴിഞ്ഞ 15നായിരുന്നു സംഭവം. കണ്ണപുരം ചെമ്മര വയലിൽ വച്ച് 12ന് ഷിനോജിന്റെ വീഡിയോ മൊബൈൽ ഫോണിൽ പകർത്തിയെന്നാരോപിച്ചാണ് മർദിച്ചതെന്നും പരാതിയിൽ പറയുന്നു.