ഇരിട്ടിയിൽ വാഹനമിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു
1422927
Thursday, May 16, 2024 10:29 PM IST
ഇരിട്ടി: ഇരിട്ടി പാലം ബസ് സ്റ്റോപ്പിനു സമീപം വാഹനമിടിച്ച് കാൽനടയാത്രികൻ മരിച്ചു. താന്തോട് സ്വദേശി പാറയക്കൽ തൈബ് മുഹമ്മദ് (48) ആണ് മരിച്ചത്.
അപകടത്തിനിടയാക്കിയ വാഹനം നിർത്താതെ പോയി. വാഹനമിടിച്ച് റോഡിൽ വീണ നിലയിൽ കണ്ടെത്തിയ തൈബ് മുഹമ്മദിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ബുധനാഴ്ച രാത്രി 9.30 ഓടെ ഇരിട്ടി പഴയപാലം നേരന്പോക്ക് ജംഗ്ഷനു സമീപം വച്ച് കനത്ത മഴയിൽ വൈദ്യുതി ഇല്ലാതായ സമയത്തായിരുന്നു അപകടം.
അപകടത്തിനിടയാക്കിയ വാഹനം കണ്ടെത്താൻ പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. ആയിഷയാണ് തൈബ് മുഹമ്മദിന്റെ ഭാര്യ: മക്കൾ:നബീന , അറഫ , അഫ്നാൻ, ഉമർ.