മട്ടന്നൂർ: ഉളിയിൽ സോളാർ തെരുവ് വിളക്കിന്റെ ബാറ്ററി മോഷ്ടിക്കുന്നതിനിടെ ഒരാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. മലപ്പുറം സ്വദേശിയെയാണ് മട്ടന്നൂർ പോലീസ് കസ്റ്റഡിയിലെ ടുത്തത്. ചൊവ്വാഴ്ച പുലർച്ചെ നാലരയോടെ ഉളിയിൽ പാലത്തിന് സമീപമാണ് ഗുഡ്സ് ഓട്ടോയിലെ ത്തിയ രണ്ടംഗ സംഘം സോളാർ വിളക്കിന്റെ ബാറ്ററി അഴിച്ചെടുക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പ്പെട്ടത്. ഓടിയെത്തിയ നാട്ടുകാർ ഒരാളെ തടഞ്ഞുവയ്ക്കുകയായിരുന്നു.
ഇയാളുടെ കൂടെയുണ്ടാ യിരുന്ന മറ്റൊരാൾ ഗുഡ്സ് ഓട്ടോയുമായി കടന്നു കളയുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനാൽ മട്ടന്നൂർ പോലീസ് സ്ഥലത്തെത്തി ഒരാളെ കസ്റ്റഡിയിലെടുക്കുക യായിരുന്നു. സോളാർ വിളക്കിൽ നിന്നും അഴിച്ചു വച്ച രണ്ടു ബാറ്ററികളും പോലീസ് കസ്റ്റഡിയിലെടു ത്തിട്ടുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. തലശേരി -വളവുപാറ റോഡ് നവീകരണത്തിന് ശേഷം റോഡരികിൽ സ്ഥാപിച്ച സോളാർ തെരുവ് വിളക്കിന്റെ ബാറ്ററികൾ വ്യാപകമായി മോഷണം പോയിരുന്നു.